രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ( Rajya Sabha Seat ) കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കുവാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ധാരണയായതായി സൂചന. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും.

മുസ്ളീം ലീഗ് കർശന നിലപാട് കൈക്കൊണ്ടതോടെയാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇത്തവണ ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടും.

നാമ നിർദ്ദേശ പത്രിക മാണിയുടെ ഓഫീസിൽ നിന്നും വാങ്ങി. എന്നാൽ രാജ്യസഭാ സീറ്റ് കേരളം കോൺഗ്രസിന് വിട്ടു കൊടുക്കുവാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടു കൊടുക്കരുതെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ട സുധീരൻ ഇത് സംബന്ധിച്ച്‌ ഡല്‍ഹിയിലുള്ള നേതാക്കളെ അതൃപ്തി അറിയിക്കുകയും ചെയ്തു.

വിഷയത്തില്‍ ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെ’യാണെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫ് അഭിപ്രായപ്പെട്ടു.

സഭയിലെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം കൂട്ടണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ആത്മാഭിമാനം പണയപ്പെടുത്തരുതെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ‘രാജ്യസഭയിലുണ്ടാകേണ്ടത് കോൺഗ്രസിന്റെ നാവെന്ന്’ ശബരീനാഥ്‌ അഭിപ്രായപ്പെട്ടു.

സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക സഹിതം രാഹുല്‍ ഗാന്ധിക്ക് പി.ജെ. കുര്യന്‍ കത്തു നല്‍കിയിരുന്നു.

എം.എം. ഹസ്സന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.എം. സുധീരന്‍, പി.സി. ചാക്കോ, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാമെന്ന് വ്യക്തമാക്കിയ പി.ജെ. കുര്യന്‍ മാണിക്ക് സീറ്റ് നല്‍കരുതെന്നും കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍

Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

മുന്നറിയിപ്പ് സത്യമായി; വ്യാജ ചിത്രത്തിനെതിരെ പ്രണബ് മുഖർജിയുടെ പുത്രി രംഗത്തെത്തി