Movie prime

കൊച്ചി ഡിസൈന്‍ വീക്കില്‍ കേരള ഡിസൈന്‍ ചലഞ്ച്

നിര്മ്മാണ-സാങ്കേതികവിദ്യാ രംഗത്ത് വിദ്യാര്ത്ഥികള്ക്ക് രൂപകല്പനയ്ക്കുള്ള അവസരങ്ങള് വാഗ്ദാനം ചെയ്ത് ഡിസൈന് ചാലഞ്ചുമായി കൊച്ചി ഡിസൈന് വീക്ക്. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഇന്റര്നാഷണല് സ്ക്കൂള് ഓഫ് ക്രിയേറ്റീവ് ആര്ട്ട്സിന്റെ(ഐഎസ്സിഎ) സഹകരണത്തോടെയാണ് ഡിസൈന് ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. വിജയികള്ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്കുന്നത്. ഡിസംബര് 12 മുതല് 14 വരെ കൊച്ചി ബോള്ഗാട്ടി പാലസിലാണ് കൊച്ചി ഡിസൈന് വീക്ക് നടക്കുന്നത്. സംസ്ഥാനത്തെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട നിര്മ്മാണ-സാങ്കേതികവിദ്യയിലെ രൂപകല്പ്പനയെക്കുറിച്ച് വിശദമായ ചര്ച്ച ഡിസൈന് വീക്കില് നടക്കും. രാജ്യത്ത് ഈ More
 
കൊച്ചി ഡിസൈന്‍ വീക്കില്‍ കേരള ഡിസൈന്‍ ചലഞ്ച്

നിര്‍മ്മാണ-സാങ്കേതികവിദ്യാ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് രൂപകല്പനയ്ക്കുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഡിസൈന്‍ ചാലഞ്ചുമായി കൊച്ചി ഡിസൈന്‍ വീക്ക്. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്ട്സിന്‍റെ(ഐഎസ്സിഎ) സഹകരണത്തോടെയാണ് ഡിസൈന്‍ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.

ഡിസംബര്‍ 12 മുതല്‍ 14 വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് കൊച്ചി ഡിസൈന്‍ വീക്ക് നടക്കുന്നത്. സംസ്ഥാനത്തെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ-സാങ്കേതികവിദ്യയിലെ രൂപകല്‍പ്പനയെക്കുറിച്ച് വിശദമായ ചര്‍ച്ച ഡിസൈന്‍ വീക്കില്‍ നടക്കും. രാജ്യത്ത് ഈ മാതൃകയില്‍ നടക്കുന്ന ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്. മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം നഗരത്തിലോ ഗ്രാമത്തിലോ നിര്‍ദ്ദേശിക്കാവുന്ന സുസ്ഥിര രൂപകല്‍പ്പനകള്‍ ഡിസൈന്‍ ചലഞ്ചിലൂടെ സമര്‍പ്പിക്കാവുന്നതാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. അതില്‍ മികച്ച രൂപകല്‍പ്പന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം, പോസ്റ്റര്‍ ഡിസൈന്‍, ചിത്രകല, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം എന്നിവയിലൂടെ തങ്ങളുടെ വീക്ഷണങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. അതില്‍ മികച്ച സൃഷ്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് ഡിസൈന്‍ ചലഞ്ചിനപേക്ഷിക്കേണ്ടത്.

കേരള പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൊച്ചി ഡിസൈന്‍ വീക്കില്‍ അവര്‍ക്ക് അവസരമൊരുക്കുന്നതെന്ന് സ്പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. യുവമനസുകള്‍ക്ക് നവീന ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ടാകും. ഇത് ഉപയോഗപ്പെടുത്താനുള്ള വേദി ഡിസൈന്‍ വീക്കിലൂടെ ഒരുക്കുകയാണെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെത്തുന്ന വാസ്തുകല, രൂപകല്‍പ്പന, ചിന്തകര്‍, നയകര്‍ത്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉച്ചകോടിയിലെത്തും.