Kerala doctors, die, early, general public,Study,IMA, Doctors ,heal , help ,people ,live longer, dying younger, compared , general public,Kerala,research cell, Indian Medical Association, found ,cardio-vascular diseases , cance, Indian,67.9 years , Malayali, 74.9 years,age of death, Malayali doctor , 61.75 years, IMA research cell convener ,Dr Vinayan KP,
in , ,

മലയാളി ഡോക്ടര്‍മാർക്ക് ആയുര്‍ദൈര്‍ഘ്യം കുറവ്: ഐഎംഎ പഠനം

കൊച്ചി: കേരളത്തില്‍ ഡോക്ടര്‍മാരുടെ (Kerala doctors) ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) പഠനം. പൊതുജനങ്ങളെക്കാള്‍ വേഗത്തിൽ കേരളത്തിലെ ഡോക്ടര്‍മാര്‍ മരണത്തിന് കീഴടങ്ങുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിൽ ഒരാളിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 ഉം ആണ്. എന്നാൽ 67.9 വയസ്സാണ് ഇന്ത്യയില്‍ ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. മലയാളി ഡോക്ടര്‍മാരുടെ രാശരി ആയുര്‍ദൈര്‍ഘ്യം വെറും 61.75 മാത്രമാണെന്ന് പഠനം പറയുന്നു.

കാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് ഡോക്ടര്‍മാരുടെ ജീവന് ഭീഷണിയാകുന്നതെന്നാണ് വെളിപ്പെടുത്തൽ. ആരോഗ്യരംഗത്തെ പറ്റി വളരെയേറെ ബോധവാന്മാരായതിനാൽ ഡോക്ടർമാരുടെ ജീവിത ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് ഗവേഷകർ പഠനത്തിന് മുൻപ് കരുതിയിരുന്നത്. എന്നാൽ പുതിയ പഠനഫലം തങ്ങളെ ഞെട്ടിച്ചതായി ഐഎംഎ റിസർച്ച് സെൽ കൺവീനർ ഡോ. വിനയൻ കെ പി അഭിപ്രായപ്പെട്ടു.

‘ഫിസിഷ്യന്‍സ് മോര്‍ട്ടാലിറ്റി ഡാറ്റാ ഫ്രം 2007-2017’ എന്ന പേരിലാണ് പഠനം നടന്നത്. ഇതിനായി കഴിഞ്ഞ 10 വര്‍ഷത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ 282 ഡോക്ടര്‍മാർ മരണത്തിന് കീഴടങ്ങിയതായും ഇതില്‍ 87 ശതമാനവും പുരുഷ ഡോക്ടർമാരാണെന്ന് പഠനം പറയുന്നു.

13 ശതമാനം വനിതാ ഡോക്ടർമാരും ശരാശരി ആയുര്‍ദൈര്‍ഘ്യത്തിനു മുൻപ് തന്നെ മരണപ്പെട്ടതായും പഠനത്തിൽ പറയുന്നുണ്ട്. എന്നാൽ ഇവരുടെ മരണകാരണങ്ങളെ പറ്റി പഠനത്തില്‍ പ്രതിപാദിച്ചിട്ടില്ല. ഡോക്ടര്‍മാരിലുണ്ടാകുന്ന മാനസിക പിരിമുറുക്കമാണ് അവരുടെ മരണങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Badminton, Pullela Gopichand, daughter, Gayatri, Krishna Khaitan All-India Junior Ranking Badminton Tournament , Former All England Open winner , illustrious coach ,Pullela Gopichand’s daughter ,Gayatri Gopichand Pullela ,won,under-19 singles , Chandigarh, Telangana ,defeated ,top seed, Purva Barve, Maharashtra,Gayatri’s mother, PVV Lakshmi, former national champion, juniors’ singles title,

ബാഡ്മിന്റൺ: പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയ്ക്ക് കിരീടം

Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

രഞ്ജി ട്രോഫി: സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് വിജയം