Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 
in

കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എറണാകുളം: ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ ( Kerala Express  ) കോച്ചിന്റെ അടിയില്‍ വിള്ളല്‍. ഗുരുതരമായ തകരാർ കൃത്യസമയത്തു തന്നെ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ‘റോളിങ് ഇന്‍’ പരിശോധനയ്ക്കിടെയാണ് തീവണ്ടിയിലെ എസ്–4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ടെക്‌നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്.

തകരാര്‍ കണ്ടെത്താതെ ഈ തീവണ്ടി യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രയ്ക്കിടെ കോച്ച് ചക്രങ്ങളില്‍ നിന്ന് വേർപെട്ട് വന്‍ അപകടത്തിന് ഇടയാക്കുമായിരുന്നു.

എസ് 4 കോച്ചിന്റെ ചക്രങ്ങളുടെ മുകളിലെ ബീമിൽ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഈ കോച്ച് തീവണ്ടിയിൽ നിന്നും വേർപെടുത്തിയ ശേഷം കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചില്‍ കയറ്റിയ ശേഷം തീവണ്ടി യാത്ര തുടര്‍ന്നു. ഏകദേശം ഒന്നര മണിക്കൂറോളം ഇതിനു വേണ്ടിവന്നതായി അധികൃതർ അറിയിച്ചു.

തീവണ്ടികള്‍ പ്രധാനപ്പെട്ട ജങ്ഷന്‍ സ്‌റ്റേഷനുകളില്‍ എത്തുമ്പോള്‍ സാധാരണയായി റോളിങ് ഇന്‍ പരിശോധനകള്‍ നടത്താറുണ്ട്. ഈ പരിശോധനയ്ക്കിടെയാണ് കോച്ചിന്റെ അടിയിലെ വിള്ളല്‍ കണ്ടെത്തിയതെന്ന് ഏരിയാ മാനേജര്‍ പറഞ്ഞു.

തുടര്‍ന്ന് ഈ ഭാഗം അഴിച്ചുമാറ്റി വണ്ടി മുന്നോട്ടു പോവുകയായിരുന്നു. പുതുതായി രൂപപ്പെട്ട വിള്ളലാകാം ഇതെന്നാണ് അനുമാനം. വിള്ളല്‍ ഉണ്ടായതിനെ പറ്റി അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Long March, Keezhattorr , August 11, Suresh, vayalkkilikal, Kannur, farmers, paddy field, by pass, construction, mangroves, 

കീഴാറ്റൂർ: ലോങ് മാർച്ചിന്റെ തീയതി ആഗസ്റ്റ് 11ന് തീരുമാനിക്കുമെന്ന് വയൽക്കിളികൾ

World Laughter Day, health benefits, laughter, May, Dr. Kataria,doctor, India,  Laughter Yoga ,hypothesis, immune system, endorphins, tension, stress, muscles, heart, calories, anger, live longer, problems,

നാളെ ലോക ചിരി ദിനം; ഇതാ ചില ചിരി വിശേഷങ്ങൾ