പത്തനംതിട്ട/തിരുവല്ല: ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങുന്നതിനും തൊഴുത്ത്, ഫാം മുതലായ അനുബന്ധ വികസനത്തിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ കേരള ഫീഡ്സ് സഹായം നല്‍കും.
കേരള ഫീഡ്സ് മുഖേന അപേക്ഷ നല്കുന്ന കര്‍ഷകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി 8.9 ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുന്നതിന് ഇരുസ്ഥാപനങ്ങളും ധാരണയിലെത്തിയതായി കെ എഫ് എല്‍ എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് നടപ്പാക്കി വരുന്ന സ്നേഹസ്പര്‍ശം പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ക്ഷീരവികസന വകുപ്പ് തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് നൂറ് ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്നേഹസ്പര്‍ശം.
പാലിന്റെ കാര്യത്തിലെന്ന പോലെ സംസ്ഥാനത്തെ കാലിത്തീറ്റ ഉത്പാദനത്തിലും സ്വയം പര്യാപ്തത കൈവരുത്താനാണ് കേരള ഫീഡ്സ് ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് ശ്രീ കെ.എസ് ഇന്ദുശേഖരന്‍ നായര്‍ പറഞ്ഞു. സ്നേഹസ്പര്‍ശം പരിപാടിയുടെ ഉദ്ഘാടനം തിരുവല്ലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകര്‍ഷകരുടെ താത്പര്യം മാത്രമാണ് കേരള ഫീഡ്സ് മുന്‍നിറുത്തുന്നത്. കാലിത്തീറ്റയുടെ ഗുണനിലവാരത്തില്‍ യാതൊരു ഒരു വിട്ടുവീഴ്ചയും നടത്തില്ല. പശുവിന്റെ ആരോഗ്യത്തിന് ആവശ്യമായ മരുന്നുള്‍പ്പെടെ കേരള ഫീഡ്സ് ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലികള്‍ക്കുള്ള സമഗ്രമായ പരിപാലന ഉത്പന്നങ്ങളിലാണ് കേരള ഫീഡ്സ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണസാധനങ്ങളുടെ ഗുണമേډ പരിശോധിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ടെന്ന് ഡോ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ദൈനംദിന ഉപയോഗമുള്ള പാലിനുവേണ്ട കാലിത്തീറ്റയുടെ ഗുണമേډയളക്കാന്‍ സംവിധാനമില്ല. ഇതിനായി ഫാക്ടറിയില്‍ തന്നെ സംവിധാനമുള്ള ഏക കമ്പനിയാണ് കേരള ഫീഡ്സ്. കാലിത്തീറ്റയുടെ ഗുണമേന്മയിലെ ഏറ്റക്കുറച്ചിലുകള്‍ ആത്യന്തികമായി മനുഷ്യന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. കാലിത്തീറ്റ നിയമം നിയമസഭ പാസാക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റ വിപണിയിലെ വില നിയന്ത്രിച്ചു നിറുത്തുന്നത് കേരള ഫീഡ്സ് ആണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും വില കൂട്ടി നഷ്ടം നികത്താതിരിക്കുന്നത് ക്ഷീരകര്‍ഷകരോടുള്ള പ്രതിബദ്ധത മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഫീഡ്സ് കാലിത്തീറ്റയെക്കുറിച്ച് ക്ഷീരകര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഡോ. ബി ശ്രീകുമാര്‍ മറുപടി പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു അവതരിപ്പിച്ചു. പാലിന്റെ ഗുണനിലവാര അവലോകന റിപ്പോര്‍ട്ട് ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ എം.ടി ഉഷാകുമാരി അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്ടര്‍ സുജാത പി എല്‍ സ്വാഗതവും കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജര്‍ ഷൈന്‍ എസ് ബാബു നന്ദിയും അറിയിച്ചു. ജില്ലയിലെ വിവിധ ക്ഷീരവികസന സംഘങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
Comments
0 comments