Kerala state film awards, Indrans , Parvathy, won , best actor, actress,
in , ,

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പാര്‍വതി മികച്ച നടി; ഇ​ന്ദ്രന്‍സ് മികച്ച നടൻ

തിരുവനന്തപുരം: 2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ( Kerala state film awards ) പ്രഖ്യാപിച്ചു. ‘ഒറ്റമുറിവെളിച്ച’ത്തെ ( Ottamuri Velicham ) മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നടി പാര്‍വതി ( Parvathy ). ഇന്ദ്രന്‍സാണ് ( Indrans ) മികച്ച നടൻ.

‘ടേക്ക്ഒാഫി’ലെ മികച്ച പ്രകടനത്താൽ പാര്‍വതി ( Parvathy ) മികച്ച നടിയായി. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തെ തുടർന്നാണ്  ഇന്ദ്രന്‍സിനെ മികച്ച നടനായി ജൂറി തിരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍ (‘ഇ.മ.യൗ.’).

എം കെ അർജുനൻ മികച്ച സംഗീത സംവിധായകനായി (ഗാനം ) തിരഞ്ഞെടുക്കപ്പെട്ടു. പ്രഭാവർമ്മയാണ് മികച്ച ഗാനരചയിതാവ്. സിത്താര കൃഷ്ണകുമാറാണ് മികച്ച പിന്നണി ഗായിക (‘വിമാന’ത്തിലെ ‘വാനമകലുന്നുവോ’ എന്ന ഗാനം). ഷഹബാസ് അമനാണ് മികച്ച പിന്നണി ഗായകൻ  (‘മായാനദി’യിലെ ‘മിഴിയിൽ നിന്നും’).

പശ്ചാത്തല സംഗീതത്തിനുള്ള അവാർഡിന് ഗോപീസുന്ദര്‍ അർഹനായി. അലൻസിയർ ലേ ലോപ്പസാണ് (‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’) മികച്ച സ്വഭാവ നടൻ. പോളി വൽസൻ (‘ഇ.മ.യൗ.’, ‘ഒറ്റമുറിവെളിച്ചം’) മികച്ച സ്വഭാവ നടിയായി. മാസ്റ്റർ അഭിനന്ദ് ( ‘സ്വനം’ ) മികച്ച ബാലനടനായി തിരഞ്ഞെടുക്കപ്പെട്ടു.

നക്ഷത്രയാണ് ( ‘രക്ഷാധികാരി ബൈജു ഒപ്പ്’ ) മികച്ച ബാലനടി. എം എ നിഷാദ് (‘കിണർ’)മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെയാണ് (‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’) ജൂറി തിരഞ്ഞെടുത്തത്.

‘രക്ഷാധികാരി ബൈജു’ മികച്ച ജനപ്രിയ ചിത്രമായി. ‘ഏദൻ’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ 10 അംഗം ജൂറി തിരഞ്ഞെടുത്ത അവാര്‍ഡ്
ജേതാക്കളുടെ പേര് വിവരങ്ങൾ മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു.

അവാര്‍ഡ് ജേതാക്കളില്‍ 70 ശതമാനവും പുതുമുഖങ്ങളാണ്. അതീവ രഹസ്യമായാണ് ഇത്തവണത്തെ പുരസ്കാര നിര്‍ണയ നടപടികള്‍ നടന്നത്. കുട്ടികളുടെ 6 ചിത്രങ്ങൾ ഉൾപ്പെടെ 110 ചിത്രങ്ങൾ മത്സരരംഗത്തുണ്ടായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Light Metro , Pinarayi, E Sreedharan , DMRC, CM, Kerala, explanation, project, Metroman ,Light Metro project , Thiruvananthapuram , Kozhikode,  Principal Advisor , Delhi Metro Rail Corporation ,

ലൈറ്റ് മെട്രോ: ആരോപണവുമായി ഇ.ശ്രീധരന്‍; വിശദീകരണവുമായി മുഖ്യമന്ത്രി

ഹാദിയയുടെ വിവാഹം: നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി റദ്ദാക്കി