Thomas Isaac, Kerala, financial crisis, finance minister , GST, financial crisis,badget, tax, income, expenses, projects, govt, LDF, Kerala govt, Pinarayi, 
in , ,

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: ധനമന്ത്രി

കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ( financial crisis) ധനമന്ത്രി തോമസ് ഐസക് (Thomas Isaac) വ്യക്തമാക്കി. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ബജറ്റിൽ വൻകിട പദ്ധതികൾ പ്രഖ്യാപിക്കാൻ പണമില്ലാത്ത അവസ്ഥയാണെന്നും ധനമന്ത്രി അറിയിച്ചു.

കേരളത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി ചിലവുകൾ നിയന്ത്രിക്കാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജി എസ് ടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്നാണ് തിരിച്ചടി നേരിട്ടതെന്നും മന്ത്രി വിശദീകരിച്ചു.

ജി എസ് ടിയിലൂടെ 20 ശതമാനം വരുമാന വർധന പ്രതീക്ഷിച്ച സ്ഥാനത്ത് പത്ത് ശതമാനം മാത്രമാണ് ലഭിച്ചതെന്നും വരുമാനത്തിന് അനുസരിച്ച് മാത്രമേ ചിലവിടാൻ സാധിക്കൂ എന്നും ധനമന്ത്രി അറിയിച്ചു.

ജി എസ് ടിയിൽ നിന്നും സ്ഥിരവരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഏതാണ്ട് 2000 കോടി രൂപയാണ് വാറ്റ് കുടിശ്ശികയായി സർക്കാരിന് കിട്ടാനുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി വായ്പ്പ എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ സാമ്പത്തിക തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

MP Veerendra Kumar, resigned, letter,  Kerala JD(U) President , resignation letter, Sharad yadav, decision, Rajya Sabha , seat, Janata Dal, Kerala unit President, political crisis,

ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്ര കുമാർ രാജി സമർപ്പിച്ചു

ഉപതിരഞ്ഞെടുപ്പ്: ജയലളിതയുടെ വീഡിയോയുമായി ദിനകരൻ പക്ഷം