Kerala, budget, February 2, cabinet meet, decided, annual state budget, recommend, governor, summon, assembly meeting, January 22, full budget, budget session, Thomas Issac,
in , ,

ഫെബ്രുവരി രണ്ടിന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ബജറ്റ്

തിരുവനന്തപുരം: ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ് ( budget ) അവതരിപ്പിക്കുവാൻ മന്ത്രിസഭായോഗം (cabinet meet) തീരുമാനിച്ചു. കൂടാതെ ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തേത് സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനമായിരിക്കും. സാധാരണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരണവും നാല് മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് നടക്കാറുള്ളത്.

എന്നാല്‍ ഇത്തവണ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം നടത്തുന്നതോടെ ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള സമ്പൂര്‍ണ്ണ ചര്‍ച്ച സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ നടക്കും. അതിനാൽ പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായി നടിപ്പിലാക്കാനാകും.

മുൻപ് വക്കം പുരുഷോത്തന്‍ ധനമന്ത്രി ആയിരുന്ന മുന്നണി സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇത്തവണത്തെ സമ്പൂർണ്ണ സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും.

29,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്കും മന്ത്രിസഭായോഗം അനുമതി നല്‍കി. നിലവിലേത് 26,500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ധനമന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ പദ്ധതി ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനും ചെലവ് ചുരുക്കലിനുമുള്ള കർശന നിര്‍ദ്ദേശങ്ങളും ബഡ്ജറ്റിലുണ്ടാവുമെന്നാണ് സൂചന. കൂടാതെ അധികവിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങളും ഇത്തവണത്തെ ബഡ്ജറ്റിലുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Xiaomi,Yeelight ,speaker, launched ,powered, Alexa, smart home speaker game, gadget, Amazon,design , similar, Echo Dot, blue LED ring , volume control buttons , top,company, price, 

ഷവോമിയുടെ സ്മാര്‍ട്ട് സ്പീക്കറായ യീലൈറ്റ് തരംഗമാകുന്നു

ബാങ്കുകള്‍ എടിഎം ഇടപാട് നിരക്ക് വർധിപ്പിക്കുമെന്ന് സൂചന