സാക്ഷര കേരളം മാന്ത്രിക ഏലസ‌ിനു പിന്നാലെ; ബോധവത്‌ക്കരണം ശക്തമാകണമെന്ന് മുഖ്യമന്ത്രി

കൊല്ലം: ശാസ്ത്രബോധവും യുക്തിചിന്തയും മാറ്റി വച്ച് മാന്ത്രിക ഏലസ‌ിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പോകുകയാണ്‌ സാക്ഷര കേരളം. ഇതിനെതിരെ ബോധവത്‌ക്കരണം ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുപ്പത്തി ഒന്നാമത് സംസ്ഥാന ശാസ്‌ത്ര കോൺഗ്രസ്‌ കൊല്ലത്ത‌് ഉദ‌്ഘാടനം ചെയ്തു സംസാരിച്ച അദ്ദേഹം, വികസനസൂചികകളിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുകളിലെത്തിയത്‌ യുക്തിചിന്തയും ശാസ‌്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണ‌് എന്ന് ഓർമിപ്പിച്ചു. എന്നാൽ ഇവിടെയും ഇപ്പോൾ ശാസ‌്ത്രത്തെ ഐതിഹ്യവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ‌് നടക്കുന്നത‌്. തെളിവ്‌ ആവശ്യപ്പെടാനുള്ള വ്യഗ്രതയാണ‌് കേരളത്തിന്റെ പ്രത്യേകതയായി കണ്ടിരുന്നത‌്. നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, പരീക്ഷണ വ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശം വന്നു കൊണ്ടിരിക്കുകയാണ‌് അദ്ദേഹം പറഞ്ഞു.

ഐതിഹ്യങ്ങളെയും  പുരാണകഥാപാത്രങ്ങളെയും ശാസ‌്ത്രവുമായി കൂട്ടിക്കലർത്താനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ‌്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങൾക്ക‌ും സംഭവങ്ങൾക്കും ശാസ‌്ത്രീയ തെളിവുണ്ടെന്ന‌് പ്രചരിപ്പിച്ച‌് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ‌് അക്കാദമിക‌് മേഖലയിലുള്ളവർ മത്സരിക്കുന്നത‌്. ഇതെല്ലാം അവർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതാണ്‌. വളർന്നുവരുന്ന തലമുറയുടെ ശാസ്‌ത്രബോധത്തെ യുക്തിരഹിതമാക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. ശാസ്‌ത്രത്തെക്കൂടി ഹൈന്ദവവത്‌ക്കരിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.

സാങ്കേതിക പുരോഗതി നേടുന്നതിനൊപ്പം സമൂഹത്തിൽ ശാസ്‌ത്രബോധം വളർത്തുക എന്ന കർത്തവ്യം കൂടി ശാസ‌്ത്രമേഖലയിൽ ഉള്ളവർക്ക‌ുണ്ട്‌. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഭരണഘടനയുടെ 42ആം വകുപ്പ‌് ഭേദഗതിവരുത്തി ശാസ്‌ത്രബോധവും യുക്തിചിന്തയും വളർത്തേണ്ടത്‌ ഇന്ത്യൻ പൗരന്റെ കടമയാണ‌് എന്ന് കൊണ്ടുവന്നത്‌ ഇത്തരം പ്രവണതകളെ മുൻകൂട്ടി കണ്ടുകൊണ്ടാണ‌്.

ശാസ‌്ത്രപുരോഗതി നേടിയ രാജ്യത്തെ ജനങ്ങൾവരെ മാന്ത്രികവിദ്യയുടെയും നക്ഷത്രഭാവിയുടെയും പുറകേ പോകുന്നുണ്ട‌്. കേരളത്തിലും ഇതെല്ലാം വ്യാപകമായിവരുന്നു. അക്ഷയത്രീതീയ, ബാധ ഒഴിപ്പിക്കൽ, കമ്പ്യൂട്ടർ ജാതകം, ഓജോ ബോർഡ്‌ തുടങ്ങിയവ വ്യാപകമാകുന്നു. ഇതിനെതിരെ സമൂഹത്തിൽ ബോധവത്‌ക്കരണം നടത്താൻകൂടി ശാസ്‌ത്രകോൺഗ്രസുകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഓര്‍മശക്തിയില്‍ റെക്കോര്‍ഡ് നേടിയ ശാന്തി സത്യനെ അഭിനന്ദിച്ചു

മോദി സർക്കാരിനെ പുറത്താക്കിയേ തീരൂ: ടീസ്റ്റ സെതൽവാദ്