വിമുക്ത ഭടന്മാർക്ക് സർക്കാർ കൈത്താങ്ങാകും: മന്ത്രി

തിരുവനന്തപുരം: വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും സർക്കാർ കൈതാങ്ങാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപ്പറേഷന്റെ (കെക്‌സ് കോൺ) നേതൃത്വത്തിൽ ആരംഭിച്ച യൂണിഫോം ഗാർമെന്റ് മാനുഫാക്ചറിംഗ്, ഹൗസ് ഓഫ് സ്‌കിൽ-സോളാർ പാനൽ ഇൻസ്റ്റലേഷൻ പദ്ധതികൾ ഭാഗ്യമാല ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സുരക്ഷാ സേവനങ്ങളിൽ മാത്രം ഒതുങ്ങി നിൽകാതെ വിമുക്ത ഭടന്മാരുടെ സേവനം മറ്റു മേഘലകളിലും ഉറപ്പ് വരുത്താൻ സർക്കാർ ശ്രദ്ധ ചെലുത്തും. ഇതിന്റെ ആദ്യ ചുവടുവെയ്പ്പാണ് കെക്‌സ്‌കോൺ ആരംഭിച്ച ഈ നൂതന പദ്ധതി. കെക്‌സ്‌കോണിനെ വിപുലീകരിക്കാനും പ്രത്യേക ഊന്നൽ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർമെന്റ് മാനുഫാക്ചറിംഗ് യുണിറ്റിൽ നിർമ്മിച്ച യുണിഫോമിന്റെ വിതരണോദ്ഘാട നവും മന്ത്രി നിർവ്വഹിച്ചു.

വിമുക്തഭടന്മാരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ്, വിവിധ ക്ഷേമ പെൻഷനുകൾ എന്നിവയുടെ വിതരണം കെ. മുരളീധരൻ എം.എൽ.എ നിർവ്വഹിച്ചു. കെക്‌സ്‌കോൺ ചെയർമാൻ ലഫ്. കേണൽ എം.കെ. ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  പാളയം വാർഡ് കൗൺസിലർ ഐഷാ ബേക്കർ,  കെക്‌സ്‌കോൺ എം.ഡി ലഫ്. കേണൽ പി.കെ. സതീഷ് കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭക്ഷ്യ-പൊതുവിതരണ രംഗത്തെ അഴിമതി ഒഴിവാക്കാനായി: മന്ത്രി 

കണ്ണാശുപത്രി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു