ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തിലെ മെഡിക്കല്‍ സമൂഹം ആശങ്കയില്‍ 

തിരുവനന്തപുരം ; കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളില്‍ ഒന്നായ ആയുഷ്മാന്‍ പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച്  കടുത്ത ആശങ്ക നിലനില്‍ക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം മുതല്‍ ആയുഷ്മാന്‍  ഭാരത് പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷണല്‍ ഓര്‍ഗൈനൈസേഷനുകളുടെ സംയുക്ത യോഗം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്തിരുന്നു.

അതില്‍ ഉയര്‍ന്ന് വന്ന വിവിധ തരത്തിലുള്ള പ്രശനങ്ങള്‍ വളരെയധികം പ്രസക്തമാണെന്ന് യോഗം വിലയിരുത്തി. തികച്ചും  അപ്രായോഗികമായ നിരക്കുകളുമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പലപാക്കേജ് റേറ്റുകളും ഏറ്റവും താഴ്ന്ന നിരക്കുകള്‍ ചാര്‍ജ് ചെയ്യുന്ന സ്വകാര്യ ആശുപത്രികളേക്കാല്‍ 80 ശതമാനത്തോളം കുറവാണ്.

ഉദാഹരണത്തിന് പ്രസവ ശസത്രക്രിയക്ക് ഏറ്റവും താഴ്ന്ന നിരക്കുള്ള ആശുപത്രിയില്‍ പോലും 30000 മുതല്‍ 40000 രൂപവരെ ആകുമെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന റേറ്റ് വെറും എണ്ണായിരം രൂപയാണ്.

ഈ ഒരു നിരക്കില്‍  രോഗികളെ ചികിത്സിക്കുന്നത് ചികിത്സയുടെ ഗുണ നിലവാരത്തെ ഗണ്യമായി ബാധിക്കുകയും രോഗിയുടെ ജീവനു തന്നെ അപകടകരമാകുന്ന സ്ഥിതി വിശേഷത്തിലേക്ക് എത്തിച്ചേരാവുന്നതുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിലയിരുത്തി.

ആയുഷ്മാന്‍ പദ്ധതിയില്‍ ഏക ഡോക്ടര്‍ ഉള്ള ആശുപത്രികള്‍ വരെ ഉള്‍പ്പെടുത്തണമെന്നാണ് ഐ.എം.എ  ആവശ്യ പെട്ടു. മറ്റു പദ്ധതികളില്‍ സംഭവിച്ചത് പോലെ കോടിക്കണക്കിന് രൂപ ആശുപത്രികള്‍ക്ക് നല്‍കാതെ ഇരിക്കാനുള്ള സാഹചര്യം ഈ പദ്ധതിയില്‍ ഉണ്ടാകാന്‍ പാടില്ല എന്നും യോഗം വിലയിരുത്തി. ഇന്‍ഷറന്‍സ് ഏജന്‍സികള്‍ പോലുള്ള ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് നേരിട്ട് ചികിത്സ നടപ്പാക്കുന്നതാകും രോഗികള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമെന്നും യോഗം വിലയിരുത്തി.

നിലവിൽ നിര്ധേഷിക്കപ്പെട്ടിട്ടുള്ള  വ്യവസ്ഥകളുമായി  ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട്  ഉണ്ടാക്കുമെന്നും യോഗം കണ്ടെത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ കെ പി എച്ച് എ, ക്യു പി എം പി എ, കെ എ എസ് കെ തുടങ്ങിയ എട്ടോളം സ്ഘടനകള്‍  യോഗത്തില്‍ പങ്കെടുത്തു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റ് പരിഗണനയിലേക്ക് കൊണ്ട് വരാനും യോഗം തീരുമാനിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളം സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാകാൻ പദ്ധതികൾ

ഒ ആര്‍ സി പദ്ധതി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വ്യാപിപ്പിക്കും