it,companies,kerala,dismissing,employees,
in , ,

ഐ.ടി. മേഖലയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലുകള്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ ഐ.ടി. (IT) മേഖലയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലുകള്‍ (termination) നടക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ ഈ വർഷം ഇതുവരെ ആയിരത്തോളം ജീവനക്കാർ പിരിച്ചുവിടലിനോ നിര്‍ബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് സൂചന.

2002, 2009, 2016 വര്‍ഷങ്ങളിൽ ഐ.ടി. മേഖലയിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടന്നിരുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു കമ്പനിയില്‍ നിന്ന് അടുത്തിടെ കൂട്ടപ്പിരിച്ചുവിടലുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ത്തന്നെയുള്ള മറ്റൊരു വന്‍കിട കമ്പനിയിലും നേരത്തെ പിരിച്ചുവിടൽ നടന്നിരുന്നു.

10,000 ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയുള്ള നൂറിലധികം ജീവനക്കാർക്ക് ജോലി നഷ്‌ടമായത്. ഈ ജീവനക്കാരിൽ നിന്ന് കമ്പനി നിര്‍ബന്ധിത രാജി എഴുതി വാങ്ങിയിരുന്നതായി ആരോപണമുണ്ട്. ഇന്‍ഫോപാര്‍ക്കിന് പുറമെ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലും ഒട്ടേറെ കമ്പനികൾചില ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

പ്രോജക്ടുകള്‍ നഷ്ടപ്പെടുന്നതിനാലാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്ന് ചില കമ്പനികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വന്‍ ലാഭത്തിൽ പ്രവർത്തിക്കുന്ന ചില കമ്പനികളും അവരുടെ ലാഭം വർദ്ധിപ്പിക്കുവാനായി ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരെ പിരിച്ചു വിടുകയാണെന്ന ആരോപണം ഉയരുന്നുണ്ട്.

ചില കമ്പനികള്‍ പ്രോജക്ടുകള്‍ നല്‍കാതെയും മറ്റും ജീവനക്കാരെ ഒഴിവാക്കുന്നതായാണ് പരാതി. എതിര്‍ക്കുന്ന ജീവനക്കാരുടെ ലോഗിന്‍ ആക്സസുകള്‍ ഒഴിവാക്കി അവരെ നിരന്തര സമ്മര്‍ദത്തിലാക്കി രാജിയിലേക്കു നയിക്കുന്നതായി അടുത്തിടെ ഒരു കമ്പനിയില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന ജീവനക്കാരന്‍ ആരോപിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kavita, WWE, sign, Kavita Devi ,First Indian Woman, Kavita Dalal,

ഡബ്ള്യു ഡബ്ള്യു ഇയുമായി കരാർ; ആദ്യ ഇന്ത്യൻ വനിതയായി കവിത

സോളാര്‍ കേസ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്