സംസ്ഥാനത്തെ ഐ ടി ഐ കള്‍ ഹരിതസ്ഥാപനങ്ങളാവുന്നു

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐകളെയും ഹരിത സ്ഥാപനങ്ങളാക്കും. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലശില്‍പശാലകള്‍ സംഘടിപ്പിക്കും.

ഇതില്‍ ആദ്യത്തെ ശില്‍പശാല നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും.

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷത വഹിക്കും. ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ ശില്‍പശാലയില്‍ വിഷയാവതരണം നടത്തും.

ഹരിത ക്യാമ്പസിലെ ജലസംരക്ഷണം, ഹരിത ക്യാമ്പസിലെ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഹരിത ക്യാമ്പസ് മാസ്റ്റര്‍ പ്ലാന്‍ അവതരണം, ഓരോ ക്യാമ്പസിലെയും നിലവിലുള്ള അവസ്ഥയും സാധ്യതകളും, നൈപുണ്യ കര്‍മ്മസേനയും ഹരിതക്യാമ്പസും, ഹരിതക്യാമ്പസ് ആസൂത്രണം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.

ഹരിതകേരളം മിഷനുമായി ചേര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മൂവായിരത്തിലധികം പേര്‍ നേതൃത്വം നല്‍കിയ നൈപുണ്യ കര്‍മ്മസേനയുടെ സേവനം സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതാശ്വാസ ധനസമാഹരണം: ഹാഫ് മാരത്തോണുമായി പ്രവാസി മലയാളി

ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ കമ്മ്യൂണിറ്റി ക്ലബ്ബ് തിരുവനന്തപുരത്ത്