ഇപിഎഫ് പെന്‍ഷന്‍: ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് തൊഴിൽ മന്ത്രി

മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം:  എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു.

ലക്ഷക്കണക്കിന് ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം പകരുന്ന വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കം തൊഴിലാളികളുടെ താല്‍പ്പര്യത്തിനെതിരാണെ് കേന്ദ്രതൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്‌വറിന് അയച്ച കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഈ നീക്കത്തില്‍ നിന്ന് എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്‍ പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

തൊഴിലാളികള്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് 2014ല്‍ ഇപിഎഫ് പെന്‍ഷന്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണെന്ന് കത്തില്‍ ഓര്‍മ്മിപ്പിച്ചു. തൊഴിലാളികളുടെ യഥാര്‍ഥ വേതനത്തിന് ആനുപാതികമായ നിരക്കില്‍ പെന്‍ഷന്‍ വാങ്ങുന്നതിന് തൊഴിലാളികള്‍ക്കുള്ള അവകാശം നിഷേധിച്ചാണ് 2014 സപ്തംബര്‍ ഒന്നിന് ഭേദഗതി കൊണ്ടുവന്നത്.

വിരമിക്കുതിന് തൊട്ടുമുമ്പുള്ള പന്ത്രണ്ട് മാസത്തെ വേതനത്തിന് അനുസൃതമായി പെന്‍ഷന്‍ കണക്കാക്കുന്നതിനു പകരം 60 മാസത്തെ ശരാശരി വേതനം കണക്കിലെടുക്കണമെന്ന് ഭേദഗതിയാണ് കൊണ്ടുവ്ന്നത്. ഭേദഗതിപ്രകാരം തൊഴിലാളികളെ 2014 സെപ്തംബര്‍ ഒന്നിനു മുമ്പും അതിനുശേഷവും വിരമിച്ചവരെന്ന് വേര്‍തിരിക്കുകയും ചെയ്തിരുന്നു. പെന്‍ഷന് അര്‍ഹമായ പരമാവധി ശമ്പളം 15,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു.

തൊഴിലാളികളുടെ താല്‍പര്യത്തിനെതിരായ ഈ ഭേദഗതികള്‍ മുഴുവനും ഹൈക്കോടതി സുപ്രധാനവിധിന്യായത്തിലൂടെ റദ്ദാക്കിയിരിക്കുകയാണ്. പെന്‍ഷന്‍ ഫണ്ട് സുരക്ഷിതത്വത്തിന്റെ പേരില്‍ തൊഴിലാളികളുടെ വായില്‍ നി്ന്ന അവരുടെ അപ്പം തട്ടിപ്പറിക്കുന്നതിന് ഒരു നീതീകരണവുമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍  ചൂണ്ടിക്കാട്ടിയത് മന്ത്രി കത്തില്‍ ഓര്‍മ്മിപ്പിച്ചു.

തുഛമായ തുകയ്ക്കു പകരം തൊഴിലാളികള്‍ക്ക്അവരുടെ യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍  നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുത്. ഇതിനനുസരിച്ച് തൊഴിലാളികള്‍ക്ക് ഓപ്ഷന്‍ നല്‍കാനുള്ള അവസരവും ലഭിക്കുകയാണ്.

വിരമിച്ച തൊഴിലാളികള്‍ക്ക് എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടില്‍ നി്ന്ന് അവരുടെ വേതനത്തിന് ആനുപാതികമായ പെന്‍ഷന്‍ ലഭിക്കത്തക്കവിധത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കേന്ദ്രതൊഴില്‍ സഹമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു

പ്രളയത്തെ അടയാളപ്പെടുത്താന്‍ മൊബൈല്‍ ആപ്