കേരളത്തിലെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റ് നവം 3ന്

കോട്ടയം: സുസ്ഥിരവും സാമൂഹിക പ്രാധാന്യവുമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍ സംഘടിപ്പിക്കുന്ന മേക്കര്‍ ഫെസ്റ്റുകളില്‍ ഏറ്റവും വലുത് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ നടത്തും.

വിഖ്യാതമായ മോത്വാനി ജഡേജ ഫൗണ്ടേഷനുമായി ചേര്‍ന്ന് നവംബര്‍ മൂന്ന് ശനിയാഴ്ചയാണ് മേക്കര്‍ ഫെസ്റ്റ് നടക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ  ഫാബ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റായ ഷെറി ലാസിസ്റ്റര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രശസ്തര്‍ മേക്കര്‍ ഫെസ്റ്റില്‍ പങ്കെടുക്കും.

ശില്പശാലകള്‍, പ്രഭാഷണങ്ങള്‍, പ്രവൃത്തി പരിചയമേളകള്‍, ഡ്രോണ്‍ പറത്തല്‍ മത്സരങ്ങള്‍, പോഡ് ഹൗസ് എന്നറിയപ്പെടുന്ന പേടക വീടുകളുടെ നിര്‍മ്മാണം തുടങ്ങി തത്സമയ പ്രതിഷ്ഠാപനങ്ങള്‍ വരെ  ഈ പരിപാടിയുടെ ഭാഗമായുണ്ട്.

നൂതനമായ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ അഭിരുചിയുള്ള യുവാക്കള്‍ക്ക് പ്രോത്സാഹനവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്നതിനാണ് മോത്വാനി ജഡേജ ഫൗണ്ടേഷന്‍ മേക്കര്‍ ഫെസ്റ്റ് നടത്തുന്നത്. ഡിജിറ്റല്‍ ഫാബ്രിക്കേഷനില്‍ സംസ്ഥാനം ബഹുദൂരം മുന്‍പന്തിയിലെത്താന്‍ ഫാബ് ലാബ് പോലുള്ള സ്ഥാപനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.  ത്രിഡി പ്രിന്‍ററുകള്‍, ലേസര്‍ കട്ടേഴ്സ്, സിഎന്‍സി മെഷീനുകള്‍, പിസിബി പ്രിന്‍ററുകള്‍ തുടങ്ങിയവ സ്റ്റാര്‍ട്ടപ്പ് മാതൃകയുള്ളവര്‍ക്കും യുവാക്കള്‍ക്കും ഏറെ  സഹായകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വില്ലേജ് ഓഫിസുകൾ കൂടുതൽ ജനസൗഹൃദമാക്കും: റവന്യൂ മന്ത്രി

ഡെലോയ്റ്റ് ടെക്‌നോളജി ഫാസ്റ്റ് 50 ഇന്ത്യ റാങ്കിങ്ങില്‍ ടെക് വാന്റേജ് സിസ്റ്റംസിന് 15-ാം സ്ഥാനം