in ,

കേരളം ആദ്യ ഭിന്നശേഷി വിനോദ സഞ്ചാര സൗഹൃദ സംസ്ഥാനം

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി വിനോദസഞ്ചാരത്തില്‍ ഭിന്നശേഷി സൗഹൃദമായ സംസ്ഥാനം കേരളമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തെന്മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (ടിഇപിഎസ്) തെന്മല വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാരെ സഹായിക്കാന്‍  തയാറാക്കിയ ബ്രെയില്‍ ബ്രോഷര്‍, ആംഗ്യ ഭാഷാ വീഡിയോ, ഗൈഡിങ് ആപ്പ് തുടങ്ങിയവ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. 

ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതില്‍ കേരളം ഇന്ത്യയ്ക്കാകെ മാതൃകയായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ കേരളത്തിലെ നൂറിലേറെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഈ നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുവേണ്‍ സൗകര്യങ്ങളേര്‍പ്പെടുത്തുകയാണ് കേരള ടൂറിസത്തിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിലെ ആദ്യ ആസൂത്രിത വിനോദസഞ്ചാര കേന്ദ്രമാണ് തെډലയെന്നു വിശേഷിപ്പിച്ച മന്ത്രി ഇവിടേയ്ക്കുള്ള ടൂര്‍ പാക്കേജിനും തുടക്കം കുറിച്ചു. പാക്കേജുകളുടെ വിവരണം മന്ത്രിയില്‍നിന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഏറ്റുവാങ്ങി. 

കെ.മുരളീധരന്‍ എംഎല്‍എ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ സംസ്ഥാന ഇക്കോ ടൂറിസം ഡയറക്ടര്‍ പി.പി പ്രമോദ് സ്വാഗതം പറഞ്ഞു.

സംസ്ഥാനത്തെ നൂറിലേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ മാര്‍ച്ച് നാലിന് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പി. ബാലകിരണ്‍ വ്യക്തമാക്കി. റാമ്പുകള്‍, വീല്‍ ചെയറുകള്‍, ടോയ്ലെറ്റുകള്‍ എന്നിവ ഇതില്‍ പെടുന്നു. എട്ടുമാസമെടുത്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.

പതിനാറു പേജുള്ള ബ്രെയില്‍ ബ്രോഷര്‍ തയാറാക്കിയത് വഴുതക്കാട് ഗവ. അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്. ജഗതി ഗവ. ബധിര വിഎച്ച്എസ്എസ്-ലെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ആംഗ്യഭാഷയിലുള്ള വിഡിയോ ചിത്രം തയറാക്കിയത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ പദ്ധതികളാണിവ. 

ജിപിഎസ് നേവിഗേഷന്‍ സൗകര്യമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് തിരുവനന്തപുരം, കൊല്ലം, ചെങ്കോട്ട എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്കാണ്. തെډലയ്ക്കുള്ള മാര്‍ഗമധ്യേ കാണേണ്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരണമാണ് ഇതിലുള്ളത്. 

നുറോളം ഇനം ചിത്രശലഭങ്ങളുള്ള തെډല ചിത്രശലഭ സഫാരിയില്‍ കേരളത്തിന്‍റെ പൂമ്പാറ്റയായ ബുദ്ധമയൂരിയുടെ വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നതിനായി ബുദ്ധമയൂരി കോര്‍ണര്‍ തയാറാക്കിയിട്ടുണ്ട്. ഇവിടെ ഈ പൂമ്പാറ്റയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ഇതിനുപുറമെ ബുദ്ധമയൂരി  പ്രജനനം, വളര്‍ച്ച, ഭക്ഷണം എന്നിവയ്ക്ക് ആശ്രയിക്കുന്ന സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുമുണ്ട് .  

തെന്മല ഇക്കോ ടൂറിസത്തിന്‍റെ വെബ്സൈറ്റ് സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തരത്തില്‍ ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ അധിഷ്ഠിതമായി രൂപകല്പന ചെയ്തിട്ടുണ്ട്. 

കുട്ടികളുടെ പാര്‍ക്ക്, നടപ്പാത, ടോയ്ലറ്റുകള്‍, ഒറ്റക്കല്ല്  മാന്‍പാര്‍ക്കിലേയ്ക്കുള്ള പ്രവേശനകവാടം  എന്നിവ നവീകരിക്കുന്ന ജോലി ടിഇപിഎസ് ഏറ്റെടുത്തിട്ടുണ്ട്. മാനുകളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങുന്ന ലഘുലേഖയും തയാറാക്കും.

കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ്  ബേബി മാത്യു, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ്  ഇഎം നജീബ്, ടിഇപിഎസ് എക്സിക്യൂട്ടിവ് അംഗം എസ് ബിജു, തിരുവനന്തപുരം നഗരസഭാംഗം പാളയം രാജന്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ടിഇപിഎസ് പ്രോജക്ട് എക്സിക്യൂട്ടിവ് ഡി. മനോജ് കുമാര്‍ നന്ദി പറഞ്ഞു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മസൂദ് അസറിന് ഗുരുതര വൃക്കരോഗം, റാവൽപിണ്ടിയിൽ ചികിത്സയിലെന്ന് റിപോർട്ടുകൾ

കാലെടുത്ത് വെയ്ക്കുമ്പോഴേക്കും തിരികെപ്പോകാൻ മോദിയോട് തമിഴ് ജനത പറയുന്നതെന്തു കൊണ്ട്?