കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിബന്ധനകളിൽ ഇളവ് വരുത്തണം: മന്ത്രി എ സി മൊയ്തീൻ

പ്രളയബാധിത പ്രദേശങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിബന്ധനകളിൽ ഇളവ് വരുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ.

ഇത് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമാറിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കത്തയച്ചു.

വെള്ളപൊക്കത്തിലൂടെ ഒഴുകി എത്തി പൊതു സ്ഥലങ്ങളിലും വീടുകളിലും അടിഞ്ഞ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തികളും, കിണറുകൾ വൃത്തിയാക്കുന്ന പ്രവർത്തികളും കേടുപാടുകൾ സംഭവിച്ച ജലസേചന കിണറുകളുടെ അറ്റകുറ്റപണികളും ഉൾപ്പെടുത്തണമെന്ന് പ്രധാനമായും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജനയിൽ നഷ്ടപ്പെട്ട വീടുകൾക്ക് പകരം പുതിയ വീടും കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപണിയും സ്വഛ് ഭാരത് പദ്ധതിയിൽ കക്കൂസും പ്രധാനമന്ത്രി സഡക് യോജനയിൽ റോഡുകളും ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഒരു മാസത്തെ സൗജന്യ മരുന്നകള്‍ നല്‍കും: ആരോഗ്യ വകുപ്പ് മന്ത്രി

വൈദ്യുതി വകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഫോര്‍വേഡ് ബ്ലോക്ക്