കേരളത്തിൽ കലിതുള്ളി കാലവർഷം; ധനസഹായവുമായി സർക്കാർ

Kerala Monsoon , Monsoon , Kerala, rain, Govt, compensation, rain-related damage, losses,  heavy rains, heavy showers, Indian Meteorological Department ,Pathanamthitta , Alappuzha, Idukki

തിരുവനന്തപുരം: കേരളത്തിൽ ശക്തി പ്രാപിച്ച കാലവര്‍ഷത്താൽ ( Kerala Monsoon ) വ്യാപക നഷ്‌ടമെന്ന് സർക്കാർ. കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സർക്കാർ തീരുമാനിച്ചു. കൃഷി നശിച്ച കർഷകര്‍ക്ക് ഹെക്ടറിന് 18,000 രൂപ വീതം നല്‍കും.

കൂടാതെ, വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പുറമെ സര്‍ക്കാര്‍ ധനസഹായവും ഉറപ്പാക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

അതേസമയം, ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും അപകട ഭീതിയിലാണ്.

തീരദേശവാസികള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കലകക്ടര്‍ നിര്‍ദ്ദേശം നല്‍കി. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാൽ മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്. തുടര്‍ച്ചയായി തകര്‍ത്തു പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും പെട്ട് പതിനാറു പേർ ഇതുവരെ മരണമടഞ്ഞു.

Rain-Kerala-Monsoon-blivenews.comതുടർച്ചയായി പെയ്യുന്ന മഴ മൂലം നെയ്യാർ ഡാമിൽ പരമാവധി ശേഷിയുടെ അടുത്തേക്കു വരെ വെള്ളത്തിന്റെ അളവ് എത്തിയിട്ടുണ്ട്.

അതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു നിമിഷവും തുറക്കാവുന്ന അവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. അതിനാൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കരമനയാർ, കിള്ളിയാർ എന്നിവിടങ്ങളിൽ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മലയോര മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത്. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ടയിൽ റാന്നി താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kia , Kia Motors , Hyundai , India, US, recall,  507,000 vehicles , air bag, NHTSA, 1.1-million US cars, National Highway Traffic Safety Administration

ഹ്യൂണ്ടായിയുടെ കിയയ്ക്ക് ഇന്ത്യയിൽ പ്രവേശനം; അമേരിക്കയിൽ തിരിച്ചടി

Chinese emperor , rare porcelain moon flask, 18th century , Qianlong, auction ,France.

ചൈനീസ് ചക്രവർത്തിയുടെ അത്യപൂർവ്വ കളിമൺ പാത്രം ലേലത്തിൽ പോയത് വൻ തുകയ്ക്ക്