നൂറ്റാണ്ടിലെ പ്രളയകാലത്തെ അതിജീവിച്ച ആർട്ടിസ്റ്റ് ശങ്കറിന്റെ തിരുവനന്തപുരത്തെ സിദ്ധാർത്ഥയെന്ന മൺവീട് കരുത്തിന്റെ, അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാവുന്നു.
ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന കൂറ്റൻ കോൺക്രീറ്റ്കെ ട്ടിടങ്ങളുടെ ദൃശ്യങ്ങൾ പ്രളയ കാലത്ത് നാം കണ്ടിട്ടുണ്ട്.
നാല് നാൾ അടിപ്പിച്ച് വെള്ളം കെട്ടി നിന്നാൽ വിള്ളൽ വീഴുന്ന മഹാസൗധങ്ങൾ.
ഒറ്റ മഴയ്ക്ക് തന്നെ ചോർന്നൊലിക്കുന്ന സ്വപ്നഗൃഹങ്ങൾ.
ഈ പ്രളയത്തിലും വീടുകളും റോഡുകളും പാലങ്ങളും വെള്ളത്തിൽ ഒഴുകിയൊലിച്ചു പോകുന്ന നെഞ്ചിടിപ്പേറ്റുന്ന ദാരുണ ദൃശ്യങ്ങൾക്ക് നാം സാക്ഷികളായി.
വെള്ളക്കെട്ടിൽ അകപ്പെടുന്ന ഏതു വീടും അതിനുള്ളിൽ പാർക്കുന്ന മനുഷ്യരും അതിജീവനത്തെ കുറിച്ചുള്ള ആശങ്കകൾക്ക് നടുവിലാണെന്നു പറയാം.
ഒരു ശരാശരി മലയാളി ജീവിതം മുഴുവൻ സ്വന്തമായി നിർമിക്കുന്ന ഒരു വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ചുറ്റുമാണ് കെട്ടിപ്പടുക്കുന്നത്.
ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ അയാൾ ആ സ്വപ്ന കൂടിൽ നിക്ഷേപിക്കും.
കൂടാതെ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും വായ്പയെടുത്തും ഒരു വിധത്തിൽ പണി പൂർത്തിയാക്കുമ്പോഴേക്കും അയാളുടെ നടുവൊടിഞ്ഞിട്ടുണ്ടാകും.
പിന്നീടങ്ങോട്ടുള്ള ജീവിതം മുഴുവൻ ഈ കടങ്ങൾ വീട്ടാനുള്ള നെട്ടോട്ടമാകും.
പറഞ്ഞു വരുന്നത് അങ്ങനെ നോക്കുമ്പോൾ എത്രമേൽ പ്രിയപ്പെട്ടതാണ് ഒരാൾക്ക് അയാളുടെ വീട് എന്നുള്ളതാണ്.
ഈ പ്രളയകാലത്ത് ഏഴായിരത്തോളം വീടുകളാണ് കേരളത്തിൽ തകർന്നടിഞ്ഞു വീണത് എന്നൊരു കണക്കു പുറത്തു വന്നിട്ടുണ്ട്.
അരലക്ഷത്തോളം വീടുകൾ ഭാഗികമായി തകർന്നു പോയത്രേ. അവയും വാസയോഗ്യമല്ലാതായവയുടെ കണക്കിൽ പെടും.
ഇത് ഔദ്യോഗിക കണക്കുകൾ തരുന്ന വിവരമാണെന്ന് ഓർക്കണം. അങ്ങിനെയെങ്കിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ എണ്ണം വാസ്തവത്തിൽ ഇതിന്റെ എത്രയോ ഇരട്ടിയാവും.
സർവ്വനാശത്തിന്റെ ഈ ദൃശ്യങ്ങൾക്കിടക്ക് സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ് ആർക്കിടെക്റ്റ് ശങ്കറിന്റെ മുടവൻ മുകളിലെ മനോഹരമായ ആ മൺവീട്.
പണിയുമ്പോൾ പങ്കു വെച്ച അതേ ആത്മവിശ്വാസത്തോടെ പ്രളയത്തിന് ശേഷമുള്ള തന്റെ മൺവീടിന്റെ വിവിധ ദൃശ്യങ്ങൾ പങ്കുവെച്ച് ശങ്കർ എഴുതി.
“സിദ്ധാർത്ഥ പ്രളയത്തിനുശേഷം. സുരക്ഷിതം. സുദൃഢം. എന്നത്തേയും പോലെ കരുത്തുറ്റത്. മണ്ണിന്റെ ഉറപ്പിനെച്ചൊല്ലിയുള്ള നിങ്ങളു
ചെളികൊണ്ടുള്ള വീട് കെട്ടിപ്പൊക്കുമ്പോൾ അതിന്റെ ഉറപ്പിനെച്ചൊല്ലി പലരും ആശങ്കപ്പെട്ടിരുന്നു. കാലവർഷത്തെ അതിജീവിക്കാൻ ആവുമോ . ശക്തമായൊരു ഭൂചലനത്തിൽ നിലം പോത്തുമോ തുടങ്ങി നൂറായിരം സംശയങ്ങളായിരുന്നു അന്ന് ഉന്നയിക്കപ്പെട്ടത്.
ആത്മവിശ്വാസത്തോടെ തന്നെയാണ് അദ്ദേഹം അതിനുള്ള മറുപടികളും നൽകിയിരുന്നത്.
കോൺക്രീറ്റിനേക്കാൾ ഉറപ്പുള്ളത് എന്ന ശില്പിയുടെ മറുപടി വെള്ളം തൊടാതെ വിഴുങ്ങാൻ അന്ന് അധികമാരും തയ്യാറായില്ല. കാത്തിരുന്ന് കാണാം എന്നായിരുന്നു പലരും മനസ്സിൽ പറഞ്ഞത്.
ഇതാ, ഇന്നിപ്പോൾ വെള്ളം തെളിവ് തന്നിരിക്കുന്നു. മണ്ണിനോളം ഉറപ്പും കരുത്തും മറ്റൊന്നിനുമില്ലെന്ന്. മണ്ണിനോളം മനോഹരമാവാൻ മറ്റൊന്നിനുമാവില്ലെന്ന്.
ഗുജറാത്തിലെ ലത്തൂരിൽ ഉൾപ്പെടെ ലോകത്ത് ഭൂകമ്പങ്ങളും പ്രകൃതിക്ഷോഭങ്ങളും തകർത്തെറിഞ്ഞ ഒട്ടേറെ ആവാസവ്യവസ്ഥകളെ പുനർനിർമിക്കാൻ നിയുക്തനായ വ്യക്തിയാണ് ആർക്കിടെക്റ്റ് ശങ്കർ.
ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ഇണങ്ങുന്നതും പ്രകൃതിയെ നോവിക്കാത്തതുമായ വീടുകളിൽ വേണം ലോകത്തെവിടെയും മനുഷ്യർ ജീവിക്കേണ്ടത് എന്ന ലളിതമായ ജീവിത ദർശനമാണ് ശങ്കറിന്റേത്.
Comments
0 comments