in

സംസ്ഥാനത്ത് കായികോപകരണ നിര്‍മ്മാണ കേന്ദ്രം പരിഗണനയില്‍

തിരുവനന്തപുരം: ആധുനിക കായികോപകരണങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാനത്ത് അവസരം ഒരുക്കുമെന്ന് കായിക, വ്യവസായ, യുവജനകാര്യ മന്ത്രി ഇപി ജയരാജന്‍. അത്യാധുനിക കായിക ഉപകരണങ്ങളുടേയും ഉല്‍പ്പന്നങ്ങളുടേയും രാജ്യാന്തര പ്രദര്‍ശനമായ സ്പോര്‍ട്സ് എക്സ്പോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കായികോപകരണങ്ങളുടെ വലിയ വിപണിയാണ് കേരളം. ഈ വിപണി പൂര്‍ണമായും  സംസ്ഥാനത്തിനു പുറത്തുനിന്നുള്ള കമ്പനികളാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഈ രംഗത്ത് നിര്‍മ്മാണത്തിനുള്ള കേന്ദ്രം ആരംഭിക്കുന്നകാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. 

കായിക താരങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കായിക തല്‍പരര്‍ക്കും മേഖലയിലെ പുത്തന്‍ പ്രവണതകള്‍ മനസ്സിലാക്കുന്നതിനുള്ള വേദിയാണ് ഈ ത്രിദിന സ്പോര്‍ട് എക്സ്പോയെന്നും ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

നൂറോളം പ്രമുഖ നിര്‍മ്മാതാക്കളുടെ കായികോല്‍പ്പന്നങ്ങളും ഉപകരണങ്ങളും അണിനിരത്തിയിരിക്കുന്ന പ്രദര്‍ശനത്തിലെ 12 സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.

വിഎസ് ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എ ജയതിലക്  സ്വാഗതം പറഞ്ഞു. കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ്  വി സുനില്‍ കുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

ഇന്ത്യ എക്സിബിഷന്‍ സര്‍വീസസുമായി സഹകരിച്ച് കായിക യുവജനകാര്യാലയത്തിന്‍റെ നേതൃത്വത്തില്‍  സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിന്‍റെ രണ്ടാം ദിനമായ  വെള്ളിയാഴ്ച കായിക രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും വിപണനത്തെക്കുറിച്ചും സെമിനാറുകള്‍ നടക്കും.

കേരള സ്പോര്‍ട്സ് കൗണ്‍സില്‍, ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, എല്‍എന്‍സിപിഇ എിവിടങ്ങളിലെ പരിശീലകര്‍, കായിക താരങ്ങള്‍, ഫെഡറേഷനുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ കേരളത്തിനകത്തും പുറത്തുനിുമുള്ള പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

കേരള സ്റ്റേറ്റ് അമച്വര്‍ ബോക്സിംഗ് അസോസിയേഷന്‍റെ ഫൈറ്റ് നൈറ്റ്, കേരള കളരിപ്പയറ്റ് അസോസിയേഷന്‍റെ കളരിപ്പയറ്റ്,  തിരുവനന്തപുരം ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍റെ മിസ്റ്റര്‍ സ്പോര്‍ട്സ്, കേരള കരാട്ടെ അസോസിയേഷന്‍റെ കരാട്ടെ, കേരള ബാസ്കറ്റ് ബോള്‍ അസോസിയേഷന്‍റെ ഹൂപ്പര്‍ സീരീസ്, സ്കൂബാ ഡൈവിംഗ്-അണ്ടര്‍ വാട്ടര്‍ ഗെയിംസ് അവതരണം എന്നിവയും പ്രദര്‍ശനത്തിന്‍റെ ഭാഗമായി ശനിയാഴ്ച വരെ ഒരുക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8 ന് 

ഭിത്തികളില്‍ തൂങ്ങുന്ന കളിമണ്‍ പ്രതിമകൾ ഒരുക്കി അഭിജിത്ത്