Movie prime

ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന്

ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള ശ്രമങ്ങളില് കൈവരിച്ച നേട്ടങ്ങള്ക്ക് ഫെഡറേഷന് ഓഫ് ഇന്ത്യന് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്ഡസ്ട്രി (FICCI) യുടെ ഇക്കൊല്ലത്തെ സ്മാര്ട്ട് പോലീസിംഗിനുളള അവാര്ഡ് കേരള പോലീസിന് ലഭിച്ചു. ഇന്റലിജന്സ് എ.ഡി.ജി.പി ഡോ.റ്റി.കെ വിനോദ് കുമാര്, കോഴിക്കോട് റേഞ്ച് സ്പെഷ്യല് ബ്രാഞ്ച് എസ്.പി സുനില്.എം.എല് എന്നിവര് ന്യൂഡല്ഹിയില് നടന്ന ചടങ്ങില് അവാര്ഡ് ഏറ്റുവാങ്ങി. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്.എസ് ചടങ്ങില് സംബന്ധിച്ചു. ഐ.എസ്.ഐ.സ് ന്റെ പ്രവര്ത്തനങ്ങളില്ആകൃഷ്ടരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് More
 
ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന്

ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള ശ്രമങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി (FICCI) യുടെ ഇക്കൊല്ലത്തെ സ്മാര്‍ട്ട് പോലീസിംഗിനുളള അവാര്‍ഡ് കേരള പോലീസിന് ലഭിച്ചു.

ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഡോ.റ്റി.കെ വിനോദ് കുമാര്‍, കോഴിക്കോട് റേഞ്ച് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി സുനില്‍.എം.എല്‍ എന്നിവര്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍.എസ് ചടങ്ങില്‍ സംബന്ധിച്ചു.

ഐ.എസ്.ഐ.സ് ന്‍റെ പ്രവര്‍ത്തനങ്ങളില്‍ആകൃഷ്ടരാകുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഉത്തരകേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള പോലീസിന് അവാര്‍ഡ് ലഭിച്ചത്.

മതസംഘടനകളുടെയും പളളികളുടെയും ഭാരവാഹികളുടെ സഹകരണത്തോടെയാണ് കേരള പോലീസിന്‍റെ സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.