kerala-police-camp-followers-slaves-allegation
in ,

പോലീസിലെ ദാസ്യപ്പണി: നിയമസഭയില്‍ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പോലീസ് സേനയിലെ ( police ) ദാസ്യപ്പണി വിവാദമായ സാഹചര്യത്തിൽ ഈ വിഷയത്തെ ചൊല്ലി പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.മുരളീധരൻ എംഎൽഎയാണ് പോലീസിലെ ദാസ്യപ്പണി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പോലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്നും 2011-ലെ പോലീസ് ആക്ടിന് വിരുദ്ധമാണ് നടപടികളെന്നും പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടി. സഭ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ആവശ്യം തള്ളിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

പോലീസുകാരുടെ പണി ഉന്നത ഉദ്യോഗസ്ഥരുടെ നായയെ കുളിപ്പിക്കലല്ലെന്ന് മുഖ്യമന്ത്രി സഭയില്‍ അഭിപ്രായപ്പെട്ടു. സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരെ ദാസ്യപ്പണിക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിലെ ദാസ്യപ്പണി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വ്യക്തികളുടെ സുരക്ഷാചുമതലകള്‍ക്കായി 335 പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. 199 പേര്‍ക്കാണ് സുരക്ഷ നല്‍കി വരുന്നതെന്നും അദ്ദേഹം അറിയിച്ചു.

23 പേര്‍ക്ക് സുരക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തെ അതീവ ഗൗരവത്തോടെ കണ്ട് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വനിതാ ക്യാമ്പ് ഫോളോവര്‍മാരെ വയറ്റാട്ടിയായി വരെ ഉന്നത ഉദ്യോഗസ്ഥര്‍ നിയമിക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ.മുരളീധരൻ ആരോപിച്ചു. രാജസ്ഥാൻകാരനായ ഐ പി എസ് ഉദ്യോഗസ്ഥൻ ഭാര്യയ്ക്കായി വയറ്റാട്ടിയെ നിയമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രമസമാധാനം പാലിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മീന്‍ പൊരിക്കുന്ന പണിയാണ് ചെയ്യുന്നതെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് കേസ് ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയം മുഖ്യമന്ത്രിക്ക് നേരിട്ട് അന്വേഷിക്കാന്‍ ധൈര്യമുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം, ക്യാമ്പ് ഫോളേവ്‍ഴ്സ് വിഷയത്തില്‍ പോലീസിനെയും സര്‍ക്കാരിനേയും വിമര്‍ശിച്ച സെന്‍കുമാറിന്‍റേത് ഇരട്ടത്താപ്പെന്ന് വിമർശനം. സെന്‍കുമാര്‍ ഡിജിപിയായിരിക്കെ ക്യാമ്പ് ഫോളോവര്‍മാരെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അനുവദിച്ച്‌ ഉത്തരവ് ഇറക്കിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.

ക്യാമ്പ് ഫോളോവറന്‍മാരെ വീട്ടുജോലിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന സ്വന്തം ഉത്തരവ് സെന്‍കുമാര്‍ പിന്നീട് പിന്‍വലിച്ചതായി റിപ്പോർട്ടുണ്ട്.

സെന്‍കുമാര്‍ ഡിജിപിയായിരിക്കെ 11 ദിവസത്തിനിടെ പരസ്പര വിരുദ്ധമായ രണ്ട് ഉത്തരവുകള്‍ ഇറക്കിയത് ഉന്നതരായ ഐപിഎസ് ലോബിക്ക് വേണ്ടിയാണെന്നാണ് ആരോപണം.

ക്യാമ്പ് ഫോളേവേ‍ഴ്സിനെ വീട്ടുജോലി ഉൾപ്പെടെയുള്ള ദാസ്യപ്പണി ചെയ്യിക്കുന്നത് പോലീസിന്‍റെ വീ‍ഴ്ച്ചയെന്ന് സെന്‍കുമാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരുന്നു.

ഡിജിപി തിരിച്ചു വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും കോഴിക്കോട് ജില്ലാ മേധാവി അടക്കമുള്ളവര്‍ ഇപ്പോഴും പോലീസുകാരെ സ്വന്തം വീട്ടില്‍ വിടുവേല ചെയ്യിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വന്തം സുരക്ഷയ്ക്കായി 12-ലധികം പോലീസുകാരെ ഉപയോഗിക്കുന്ന കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാറിനെതിരെയും ആരോപണം രൂക്ഷമാണ്.

മലാപ്പറമ്പിലെ ക്യാമ്പ് ഹൗസില്‍ അടുക്കളപ്പണി മുതല്‍ തോട്ടപ്പണി വരെ പോലീസുകാരെ കൊണ്ടു ചെയ്യിക്കുന്നതായിട്ടാണ് ആരോപണമുയർന്നത്.

അതിനിടെ, ഡോഗ് സ്ക്വാഡിലെ പല പോലീസുകാരിൽ പലര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നായകളെ പരിചരിക്കലാണ് ജോലിയെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്തെത്തി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നായയെ  പരിചരിക്കാനാവില്ല എന്ന് പറഞ്ഞാലും കാര്യമില്ലെന്നും യൂണിറ്റ് ചീഫ് നിര്‍ബന്ധിച്ച് പറഞ്ഞയക്കുമെന്നും ആരോപണമുണ്ട്.

എഡിജിപി സുധേഷ് കുമാറിന്‍റെ നായയെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാന്‍ പോലീസ് അകമ്പടിയോടെയാണ് പോയതെന്നും വെളിപ്പെടുത്തലുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Einstein , diary, Indians, China, racism,Asia tour,  Nobel-wining scientist, Sri Lanka, stupid, climate, 

ഇന്ത്യക്കാർ വിഡ്ഢികളോ? ഐൻസ്റ്റീൻ തന്റെ ഡയറിയിൽ കുറിച്ചത് ചർച്ചയാകുമ്പോൾ

Google , Salman Khan,worst Bollywood actor ,Race 3, reviews, 100 crore club,

ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിൾ; കാരണം തേടി മാധ്യമലോകം