Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 
in ,

വിവാദങ്ങൾക്കിടയിലും ജനത്തിന് ആശ്രയമരുളി കേരള പോലീസ്

‘മൃദു ഭാവെ, ദൃഢ കൃത്യെ’ (മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ) എന്ന ആപ്തവാക്യവുമായി മുന്നേറുന്ന കേരള പോലീസ് ( Kerala Police ). നിരാലംബർക്ക് പോലും നീതിയും ന്യായവും ലഭ്യമാക്കുവാനായി അഹോരാത്രം അധ്വാനിക്കുന്ന സേന പക്ഷേ, ചുരുക്കം ചില ഉദ്യോഗസ്ഥരുടെ ചെയ്തികളിലൂടെ വിവാദങ്ങളിൽപ്പെട്ട കാഴ്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നത്.

കോളിളക്കം സൃഷ്ടിച്ച ഉ​രു​ട്ടി​ക്കൊ​ലക്കേസ്

13 വർഷം മുൻപ് നടന്ന കസ്റ്റഡി കൊലപാതക കേസിൽ സുപ്രധാന വിധി. കോളിളക്കം സൃഷ്ടിച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ പ്രതികളായ ആറ് പോലീസ് ഉദ്യോഗസ്ഥരും കു​റ്റക്കാരെന്ന് തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി കണ്ടെത്തിയിരിക്കുന്നു.

തന്റെ മകനെ ഉരുട്ടിക്കൊന്ന പോലീസുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി ആവശ്യപ്പെടുന്നു. അതെ, കുറ്റക്കാർ എത്ര ഉന്നതരായാലും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി പോലീസ് സേനയെ അടച്ചാക്ഷേപിക്കുന്ന രീതി ശക്തി പ്രാപിക്കുന്നതായും അത് സാമൂഹ്യവിരുദ്ധർക്ക് രക്ഷയാകുമെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു

വിവാദങ്ങൾ അനവധി

പോലീസ് സേനയെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. അടിയന്തരാവസ്ഥാകാലത്തും മറ്റും സംഭവിച്ച പോലീസ് നടപടികൾ കാലമിത്ര കഴിഞ്ഞിട്ടും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. രാജൻ കൊലക്കേസ്, നക്‌സല്‍ വർഗീസ് വധക്കേസ് എന്നിവ ഇപ്പോഴും പല വേളകളിലും ചർച്ച ചെയ്യപ്പെടാറുണ്ട്.

വരാപ്പുഴയിലെ ‘ശ്രീജിത്ത്’ എന്ന യുവാവിന്റെ കസ്റ്റഡി മരണമാണ് അടുത്തിടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പോലീസ് വിവാദം. കൂടാതെ ‘കെവിൻ’ എന്ന യുവാവ് അതിദാരുണമായി മരണപ്പെട്ട കേസിലും പോലീസ് നടപടി വിമർശന വിധേയമായിരുന്നു. കെവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി കെവിന്റെ നവവധുവും വീട്ടുകാരും പരാതിപ്പെട്ടിട്ടും അക്കാര്യം കൃത്യസമയത്ത് അന്വേഷിച്ചില്ലെന്നും മറ്റുമുള്ള ആരോപണങ്ങൾ വൻ വിവാദമായിരുന്നു.

അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി

പോലീസ് സേനക്കെതിരെയുള്ള വിവാദങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി (ക്രൈം) അദ്ധ്യക്ഷനായ സമിതി ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ഉറപ്പ് നൽകിയതാണ് ഏറ്റവും പുതിയ വാർത്ത. നിലവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അതിലെ അന്തിമവിധി വന്നശേഷം മതി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ത്രീപീഡനം, കൊലപാതക ശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും എസ്.ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ്. ക്രിമിനലുകളായ പോലീസുകാരുടെ എണ്ണം കൂടിയതോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഡി.ജി.പി (ക്രൈം), ഇന്റലിജന്‍സ് ഐ.ജി, ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി, സെക്യൂരിറ്റി എസ്.പി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരടങ്ങിയ സമിതിയെ ഇതിനായി നിയോഗിക്കുകയായിരുന്നു.

പോലീസ് സേനയിലെ രാഷ്ട്രീയവത്കരണം

പോലീസ് സേനയിലെ രാഷ്ട്രീയവൽക്കരണം ഇപ്പോൾ പെട്ടെന്ന് സംഭവിച്ചതല്ല. അതിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നിലവിൽ പോലീസിൽ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. അസോസിയേഷന്‍ സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രാവാക്യം മുഴക്കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി.യായ ടി.കെ വിനോദ് കുമാർ ഗൗരവമേറിയ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ മെയ് മാസത്തിൽ പോലീസ് മേധാവിക്ക് കൈമാറിയത്.

പോലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് അസോസിയേഷന്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അല്ലെങ്കിൽ ഇത്തരം നടപടികള്‍ സേനയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല പോലീസ് അസോസിയേഷനിലെ പല കാര്യങ്ങളും ചട്ടവിരുദ്ധമായി നടക്കുന്നുവെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മതങ്ങളും പിടി മുറുക്കവെ

കേരളാ പോലീസില്‍ മത’ഗ്രൂപ്പിസം’ ശക്‌തമാണെന്നും ഗ്രൂപ്പില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ മുതല്‍ ഐ.പി.എസുകാര്‍ വരെയുണ്ടെന്നുമുള്ള റിപ്പോർട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കേരളാ പോലീസില്‍ മതാധിഷ്‌ഠിതമായ ചേരിതിരിവ്‌ ശക്‌തമെന്നു വീണ്ടും ബോധ്യപ്പെടുത്തുന്ന രീതിയിൽ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍ പെരുകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

‘പച്ചവെളിച്ചം’, ‘തത്വമസി’, ‘ഹാലേലൂയ’ പോലുള്ള വാട്‌സ്‌ആപ്‌ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഗ്രൂപ്പുകളിലൂടെ വിവിധ ജാതി, മത സംഘടനകള്‍ പോലീസില്‍ ആഴത്തില്‍ വേരൂന്നിയെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് നേരത്തെ പുറത്തു വന്നത്.

 Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

പോലീസിലും ട്രോളന്മാര്‍

അടുത്തിടെ പോലീസ് സേനയിൽ ആരംഭിച്ച പുതുമയുള്ളതും ഏറെ കൈയ്യടി നേടിയതുമായ പരിഷ്കരമായിരുന്നു പോലീസ് ട്രോളുകൾ. ‘ട്രോളുകളിലൂടെ ബോധവല്‍ക്കരണം’ എന്ന ആശയം ഐജി മനോജ് എബ്രാഹാമിന്റേതായിരുന്നു. ഗൗരവമുള്ള പല ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും പൊതുജനങ്ങള്‍ വേണ്ടവിധം ശ്രദ്ധ നല്‍കാത്തതിനെ തുടര്‍ന്നാണ് ഏറ്റവും സ്വീകാര്യതയുള്ള ട്രോളുകളില്‍ ഒരു പരീക്ഷണം നടത്താന്‍ പോലീസുകാർ തീരുമാനിച്ചത്. പരീക്ഷ നടത്തി പോലീസിലെ മികച്ച അഞ്ച് ട്രോളന്മാരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് തല്ലി പഠിപ്പിച്ചിട്ട് നന്നാകാത്തവരെ തലോടി പഠിപ്പിക്കാനുള്ള കേരള പോലീസിന്റെ ശ്രമത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്.

ആളും അനക്കവും ഇല്ലാതെ കിടന്നിരുന്ന കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് അനുഭവപ്പെട്ടു. ഏറ്റവും ഒടുവിലായി ഒരു കവിതയാണ് ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പി എസ് സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ പങ്കെടുത്ത ഒരു പരീക്ഷാർത്ഥി ഉത്തരങ്ങളോടൊപ്പം പങ്കു വച്ച ഒരു കവിത പേജിൽ പ്രത്യക്ഷപ്പെട്ടത് ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

കൈയ്യടിയും വിവാദവും ഏറ്റുവാങ്ങുന്ന ജനമൈത്രി പോലീസ്

പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെയും പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ജനമൈത്രി പോലീസ് പദ്ധതി 2006-ലാണ് ആരംഭിച്ചത്. പോലീസിനു കൂടുതൽ അംഗസഹായം ലഭിക്കുമെന്നും സാധാരണക്കാരുമായി പോലീസിനുള്ള അന്തരം കുറയ്ക്കാനാകുമെന്നും വാദമുണ്ടായിരുന്നു.

എന്നാൽ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ആരംഭിച്ച ഈ പദ്ധതി പലപ്പോഴും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. നിയമനിർവ്വഹണത്തിൽ സി.പി.ഐ.(എം) പ്രവർത്തകർക്ക് കൈകടത്താനുള്ള മാർഗ്ഗമാണ് ഇതെന്ന് വിമർശകർ ആരോപിച്ചിരുന്നു.

പോലീസ് സേനയ്ക്കുള്ളിലെ ഏറ്റവും പുതിയ വിവാദം

പോലീസിൽ ദാസ്യപ്പണി നടക്കുന്നതായുള്ള വെളിപ്പെടുത്തൽ മലയാളികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്‌. പോലീസ് ഡ്രൈവർ ഗാവസ്‌കർ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് സേനയിലെ ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് വിടുവേല ചെയ്യിക്കുന്നതായുള്ള പരാതികൾ പുറത്തു വന്നത്.

തുടർന്ന് സേനാംഗങ്ങൾ നേരിടുന്ന മാനസിക ശാരീരിക വെല്ലുവിളികൾ പരക്കെ ചർച്ച ചെയ്യപ്പെട്ടു. അമിതമായ ജോലി ഭാരത്താൽ ഒട്ടനവധി പോലീസുകാർ മാനസിക സംഘർഷം അനുഭവിക്കുകയാണെന്ന് വെളിപ്പെടുത്തലുണ്ടായി.

പൗരന്മാരും മാറേണ്ടത് അനിവാര്യം

ഒരു അപകടമുണ്ടായാൽ അവിടെ കൂട്ടം കൂടി നിന്ന് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്ന പ്രവണത ഇക്കാലത്ത് ആൾക്കൂട്ടങ്ങൾക്കുണ്ട്. പാശ്ചാത്യ ലോകത്തെ പോലീസിന്റെ മാതൃകയില്‍, ‘സര്‍, നിങ്ങളിവിടെ കൂട്ടംകൂടി നില്‍ക്കരുത്’ എന്നുപറഞ്ഞാല്‍ ആൾകൂട്ടം അത് കേട്ടഭാവം നടിക്കില്ല. എന്നാൽ ഒന്നു വിരട്ടിയാല്‍ ഇവരിൽ ഭൂരിപക്ഷവും ഞൊടിയിടയിൽ അപ്രത്യക്ഷമാകും എന്നതാണ് യാഥാർഥ്യം. ഈ നിലയിൽ പൗരന്മാർ പെരുമാറുന്നത് കടുത്ത തെറ്റ് തന്നെയാണ്.

ഇത്തരം വിരട്ടലിന് തെറിയും മൂന്നാംമുറയും ഉപയോഗിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് പോലീസ് നവീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ചെയര്‍മാനായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പൗരന്മാര്‍ നന്നായിട്ട് ഞങ്ങൾ നന്നാവാമെന്ന് പോലീസുകാര്‍ ചിന്തിക്കുന്നത് നല്ല നിലപാടല്ലെന്നും നന്നായി പെരുമാറുകയും കര്‍ശനമായി നിയമം നടപ്പാക്കുകയും ചെയ്യുന്ന ഒട്ടേറെ പോലീസുകാര്‍ നമ്മുടെ സേനയിലുണ്ടെന്നും പരിശീലനം വഴി മുഴുവന്‍ പേരെയും നന്നാക്കുകയാണു വേണ്ടതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

പോലീസുകാർ നേരിടുന്ന പ്രതികൂല പരിതഃസ്ഥിതികൾ

‘ആക്ഷൻ ഹീറോ ബിജു’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ പോലുള്ള ചലച്ചിത്രങ്ങളിലൂടെ പോലീസുകാർ നേരിടുന്ന വെല്ലിവിളികളെ പറ്റി ഇതിനോടകം സാധാരണക്കാർക്ക് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയിലെ ഉദ്യോഗസ്ഥർ നിരവധി പ്രതിസന്ധികളെയാണ് ദിനവും അഭിമുഖീകരിക്കുന്നത്. വാഹനാപകടമുണ്ടായാലും ആനയിടഞ്ഞാലും പുലിയിറങ്ങിയാലും തീപിടുത്തമുണ്ടായാലും അക്രമങ്ങൾ നടന്നാലും പോലീസ് അവിടെയെല്ലാം എത്തേണ്ടതുണ്ട്.

കൊള്ളയും കൊലയും അന്വേഷിക്കുന്നതിന് പുറമെ സമരങ്ങൾ നടക്കുമ്പോഴും വിഐപികൾക്ക് സംരക്ഷണം നൽകുവാനും പോലീസ് ചെന്നെത്തേണ്ടതുണ്ട്. എന്നാൽ അതിനുള്ള അംഗബലമില്ലതാനും. കോടതി ഡ്യൂട്ടി, മന്ത്രിമാരടക്കമുള്ള വി.ഐ.പി.കളുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടികള്‍ എന്നിങ്ങനെയുള്ള ജോലി ഭാരത്താൽ ഹൈപ്പര്‍ ടെന്‍ഷന്‍ അനുഭവിക്കുന്ന പോലീസുകാര്‍ നിരവധിയാണ്.

പ്രതിഷേധങ്ങൾ അക്രമാസക്തമാകുമ്പോൾ അത് തടയുന്നതിനിടയിൽ പരിക്കേൽക്കുന്ന പോലീസുകാരും നിരവധിയാണ്. എന്നാൽ പലപ്പോഴും പോലീസ് നടപടികൾ രാഷ്ട്രീയ പ്രമുഖരുടെ വിമർശനത്തിനും പാത്രമാകാറുണ്ട്. 12-ഉം അതിലേറെയും മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ഏറെയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

അറപ്പു തോന്നുന്ന ഭാഷയിലൂടെയും പെരുമാറ്റത്തിലൂടെയും വളരെ മോശമായി പൗരന്മാരോട് പ്രതികരിക്കുന്ന ചില പോലീസുകാരുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ പോലീസ് സേനയെ അപ്പാടെ കാടടക്കം വിമർശിക്കുന്നത് സാമൂഹിക ദ്രോഹികൾക്ക് അനുകൂല അവസരമാകും പലപ്പോഴും സൃഷ്‌ടിക്കുക. രാജ്യത്തെ തന്നെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള പോലീസ് നല്ല പെരുമാറ്റത്തിലൂടെയും പുതിയ പരിഷ്കാരങ്ങളിലൂടെയും നവ ചരിത്രം സൃഷ്‌ടിക്കുമെന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.

 Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Under-16 , championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, championship , All-Kerala Girls Under-16 cricket Championship , P Sreekumar memorial ,Vasthu Niketha Cup , KCA-St. Xaviers Ground,Thumba, All-Kerala Cricket Tourney for Girls,  former India Captain ,Shantha Rangaswamy, first P Sreekumar Memorial Vasthu Niketha Cup Under-16 ,Girls Cricket Tournament, 

ഓള്‍ കേരള ഗേള്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദ്ഘാടനം ചെയ്യും

വധശിക്ഷ ഫലപ്രദമായ ശിക്ഷാരീതിയല്ല