കേരള പൊലീസിന്റെ സൈബര്‍ഡോം ഇനി തെലുങ്കാനയിലേക്കും

തിരുവനന്തപുരം; സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി കേരള പൊലീസ് ആരംഭിച്ച സൈബര്‍ ഡോം ഇനി തെലുങ്കാന പൊലീസിലേക്കും.

പദ്ധതിയുടെ വിജയവും സൈബര്‍ സുരക്ഷയും അഗോള പ്രശസ്ത നേടിയതിന് പിന്നാലെയാണ് തെലുങ്കാന പൊലീസും കേരള പൊലീസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം  തുടങ്ങാന്‍ പദ്ധതിയിയുന്നത്. അതിന് വേണ്ടി തെലുങ്കാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സൈബര്‍ ഡോം ആസ്ഥാനെത്തിയിരുന്നു.

സംസ്ഥാന സൈബർ ഡോം മേധാവി മനോജ് എബ്രഹാം ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം സൈബര്‍ഡോം ഓപ്പറേഷൻസ് ഓഫീസർ പ്രകാശ് തെലുങ്കാന സംഘത്തിന് പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത് തന്നെ തെലുങ്കാനയില്‍ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം ആരംഭിക്കും

പൊതു സ്വകാര്യ പങ്കാളിത്വത്തോടെ കേരള പൊലീസ് ആരംഭിച്ച സൈബര്‍ ഡോം ഇതിനകം തന്നെ ലോക ശ്രദ്ധയാകര്‍ഷിക്കുകയും സൈബര്‍ കുറ്റ രംഗത്തെ മികച്ച അന്വേഷണത്തിനുള്ള രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ച് രാജ്യത്തെ ആറോളം സംസ്ഥാനങ്ങള്‍ സൈബര്‍ ഡോമിന്റെ മാതൃക അവരവരുടെ സംസ്ഥാനത്ത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷനും ഇതര ആനുകൂല്യങ്ങളും നല്‍കും: മന്ത്രി 

കാര്‍ബണ്‍ വിമുക്ത ക്യാമ്പസുകള്‍ക്കായുള്ള പരിപാടികൾക്ക് തുടക്കം കുറിച്ച് സിസ്സ