കേരളാ പോലീസിൽ വീണ്ടും വിവാദം; ആരോപണങ്ങളുമായി പോലീസ് ഡ്രൈവറും എഡിജിപിയുടെ മകളും 

Kerala police, driver, ADGP, daughter, complaints, Gavaskar, Museum police, hospital, 

തിരുവനന്തപുരം: കേരളാ പോലീസിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല. ഇത്തവണ ആരോപണവും പ്രത്യാരോപണവുമായി പോലീസിൽ നിന്നുള്ളവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി എഡിജിപിയുടെ പോലീസ് ഡ്രൈവര്‍ ( Kerala police driver ) ഗവാസ്‌കർ രംഗത്തെത്തി.

എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായുള്ള തന്റെ പരാതി പിന്‍വലിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന പരാതിക്കാരന്‍ ആരോപിച്ചു.

സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങൾ ഗവാസ്‌കര്‍ക്കെതിരെ ചുമത്തി ഇന്നലെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് ബറ്റാലിയനിലെ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് എഡിജിപിയുടെ മകൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ പരാതി നല്‍കിയത്. കഴുത്തിന് പരുക്കേറ്റ ഗവാസ്‌കര്‍ പേരൂര്‍ക്കട ജില്ലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ പതിവു നടത്തത്തിനിറങ്ങിയ എഡിജിപിയുടെ ഭാര്യയേും മകളേയും കനകക്കുന്നില്‍ എത്തിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് പരാതിക്കാരൻ അറിയിച്ചു.

തിരികെ വരുമ്പോൾ എഡിജിപിയുടെ മകൾ വാഹനത്തിലിരുന്ന് തുടര്‍ച്ചയായി ചീത്ത പറഞ്ഞതായും ഇത് ചോദ്യം ചെയ്ത് ഗവാസ്‌കര്‍ വഴിയരികില്‍ വാഹനം നിര്‍ത്തുകയായിരുന്നു എന്നും പരാതിക്കാരൻ പറയുന്നു.

തുടർന്ന് എഡിജിപിയുടെ മകൾ തന്റെ കഴുത്തിന് പിന്‍ഭാഗത്തും ചുമലിലുമായി നാലു പ്രാവശ്യം മൊബൈല്‍  ഫോണ്‍ ഉപയോഗിച്ച്‌ ശക്തമായി മര്‍ദ്ദിച്ചു എന്നാണ് ഗവാസ്കറുടെ പരാതി.

എഡിജിപിയുടെ വീട്ടുകാർ തന്നെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായും നായയെ കുളിപ്പിക്കാൻ നിർബന്ധിച്ചതായും ഗാവസ്‌കർ പരാതിപ്പെട്ടു.

ഇപ്പോൾ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നടത്തുന്ന എഡിജിപിയുടെ മകളുടെ കായികക്ഷമതാവിദഗ്ധയുമായി കഴിഞ്ഞ ദിവസം ഗവാസ്‌കര്‍ സൗഹൃദസംഭാഷണം നടത്തിയതിലും തനിക്ക് നിരന്തരം എഡിജിപിയുടെ വീട്ടുകാരില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന പീഡനത്തെക്കുറിച്ച്‌ എഡിജിപിയോട് പരാതിപ്പെട്ടതിലും എഡിജിപിയുടെ മകൾക്ക് അനിഷ്ടമുണ്ടായിരുന്നതായി പരാതിക്കാരൻ അറിയിച്ചു.

വരാപ്പുഴ കസ്റ്റഡി മരണം, കെവിൻ കേസന്വേഷണം എന്നീ സംഭവങ്ങളെ തുടർന്ന് നേരത്തെ വൻ ആക്ഷേപങ്ങൾ നേരിട്ട കേരളാ പോലീസ് വീണ്ടും വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Monsoon havoc , kerala ,Mullaperiyar dam, landslide, heavy rains, missing,

ഭീഷണിയായി കാലവർഷം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

കരിഞ്ചോലയിലെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; ജലസംഭരണിയെ പറ്റി അന്വേഷിക്കാൻ ഉത്തരവ്