kerala police, High Court, Anthikkad
in ,

പോലീസ് പ്രതികളിൽ നിന്ന് തല്ലു വാങ്ങരുത്: ഹൈക്കോടതി

കൊച്ചി: കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളില്‍ നിന്ന് തല്ലു വാങ്ങാന്‍ പോലീസ് (police) നിന്നു കൊടുക്കരുതെന്ന് ഹൈക്കോടതി (High Court)വ്യക്തമാക്കി. പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ അക്രമം കാട്ടിയാല്‍ അത് നിയന്ത്രിക്കാനുള്ള ബാദ്ധ്യത പോലീസിനാണെന്നും കോടതി അറിയിച്ചു. അന്തിക്കാട് പൊലീസിനു പ്രതികളുടെ മര്‍ദ്ദനമേറ്റ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പ്രതികള്‍ പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് അതിക്രമം കാണിച്ചാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണമെന്നും സ്റ്റേഷനുള്ളിൽ വച്ച് പ്രതികൾ പൊലീസിനെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.പോലീസിനെ ആക്രമിച്ചു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍, അതൊഴിവാക്കാനുള്ള ബാദ്ധ്യത പോലീസിനുണ്ടെന്നും കോടതി പറഞ്ഞു.

ആവശ്യമെങ്കില്‍ പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ബലം‌പ്രയോഗിച്ചാല്‍ അത് മനുഷ്യാവകാശ പ്രശ്നമാകില്ലേ എന്ന പ്രോസിക്യൂഷൻ ആരാഞ്ഞു. എന്നാൽ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് കോടതി മറുപടി നല്‍കി.

പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാന്‍ പോലീസിനു അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്റ്റേഷനിനുള്ളില്‍ വച്ച് പ്രതികള്‍ പോലീസിനെ മര്‍ദ്ദിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് പോലീസിനു നാണക്കേടാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രതികളുടെ ഭാഗത്തുനിന്നുള്ള മർദ്ദനം ഉണ്ടായാൽ അവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസിനു സ്വീകരിക്കാം. തൃശൂര്‍ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പോലീസിനെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പ്രതികളെ മര്‍ദ്ദിച്ച്‌ വരുതിയില്‍ നിറുത്തണമെന്നല്ല ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി. സ്റ്റേഷനില്‍ വച്ച്‌ പ്രതികള്‍ പൊലീസിനെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് കോടതിയില്‍ ഹജരാക്കിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കലൂരിലെ കടകൾ ഒഴിയണം; 25 ലക്ഷം രൂപ നഷ്ടപരിഹാരം: കോടതി

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യം സമർപ്പിക്കും