കേരള പോലീസ് നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകൾക്ക് മികച്ച ഉദാഹരണം: മുഖ്യമന്ത്രി 

തിരുവനന്തപുരം: നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകൾക്ക് മികച്ച ഉദാഹരണമാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകൾ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആധുനികകാലത്ത് നവമാധ്യമങ്ങൾക്ക് ആരോഗ്യകരവും അനാരോഗ്യമകരവുമായ ഇടപെടലുകൾക്ക് നവമാധ്യമങ്ങൾ ഉപേയാഗിക്കുന്നുണ്ട്. ഇതിൽ ആരോഗ്യപരമായ ഇടപെടൽ കേരള പോലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്. അർപ്പണബോധത്തോടെ ചുമതലപ്പെട്ടവർ പ്രവർത്തിച്ചതും ഇതിന് കാരണമായി. 

കേരള പോലീസ് സ്തുത്യർഹമായ കൃത്യനിർവഹണത്തിന് നേരത്തെതന്നെ രാജ്യത്തെ പോലീസ് സേനകളിൽ മികച്ച സ്ഥാനം നേടാനായിട്ടുണ്ട്. കൂടുതൽ നേട്ടങ്ങൾ നേടാൻ സംസ്ഥാന പോലീസ് സേനയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. 

ചടങ്ങിൽ ഫേസ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആൻറ് സേഫ്റ്റി) ഹെഡ് സത്യ യാദവ് ഇതുസംബന്ധിച്ച് ഫേസ്ബുക്കിന്റെ അംഗീകാരം കൈമാറി. 

കേരള പോലീസ് സോഷ്യൽ മീഡിയ സെൽ അംഗങ്ങൾക്ക് മുഖ്യമന്ത്രി മൊമെന്റോ സമ്മാനിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കമൽനാഥ്, ബിമൽ വി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് പി.എസ്, അരുൺ ബി.ടി എന്നിവർക്കാണ് മൊമെന്റോ നൽകിയത്. 

‘ടേക്ക് കെയർ, ബിവെയർ, ശ്രദ്ധ’ എന്ന പേരിൽ കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലും കേരള റെയിൽവേ പോലീസും നിർമിച്ച റെയിൽവേ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. 

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസർ രമൺ ശ്രീവാസ്തവ, എ.ഡി.ജി.പിമാരായ അനിൽകാന്ത്, മനോജ് എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണം മന്ത്രി നിര്‍വഹിച്ചു

പ്രധാനമന്ത്രി ജനുവരി  15 ന്  സ്വദേശ് ദർശൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും