ഇനി പരിസ്ഥിതി സൗഹൃദ പോലീസ് സ്റ്റേഷനുകൾ

തിരുവനന്തപുരം: പോലീസ് വകുപ്പിന് കീഴില്‍ വരുന്ന ഓഫീസ് പരിസരങ്ങളിലും പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലും പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും എല്ലാ ഓഫീസുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമുളള നടപടിയായി.

അത്തരത്തിലുളള അന്തരീക്ഷം പൊതുജനസൗഹൃദം വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.  ലഭ്യമായ സ്ഥലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി തദ്ദേശീയമായ ഫലവൃക്ഷങ്ങളും പൂമരങ്ങളും നട്ടുവളര്‍ത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും യൂണിറ്റ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കി.

പോലീസിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, പരേഡ്, പരിശീലനങ്ങള്‍ എന്നിവയ്ക്ക് തടസ്സം വരാത്തരീതിയിലായിരിക്കണം മരങ്ങള്‍ നടേണ്ടത്.   അക്കേഷ്യ പോലെ പരിസ്ഥിതിക്കും മണ്ണിനുമിണങ്ങാത്ത മരങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആരോഗ്യജാഗ്രത പരിപാടിക്ക് ഫെബ്രുവരി 4 ന് തുടക്കമാവും

ദന്തരോഗങ്ങൾ അൽഷിമേഴ്‌സിന് കാരണമാകാമെന്ന് പഠനം