in ,

ഉത്തരവാദിത്ത ടൂറിസം: കേരളത്തിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം ( responsible tourism ) രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡായ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് ലഭിച്ചു.

ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഇന്റർനാഷണൽ കോണ്ഫറന്സിന്റെ ഭാഗമായുള്ള ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡ് വിഭാഗത്തിലാണ് കേരളത്തിന് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്.

ഫെബ്രുവരി 8,9 തിയ്യതികളിൽ ന്യൂ ഡൽഹി ഐ ടി സി മൗര്യ ഹോട്ടലിൽ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഇന്റർനാഷണൽ കോൺഫറൻസിന്റെ ഭാഗമായി നടന്ന അവാർഡ് നിശയിൽ വച്ച് പുരസ്കാരം വിതരണം ചെയ്തു. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓഡിനേറ്റർ കെ രൂപേഷ്കുമാർ അവാർഡ് ഏറ്റുവാങ്ങി.

ലോക പ്രശസ്ത ഇന്നോവേറ്ററും അവാർഡ് ജേതാവുമായ ഐസ് സ്തൂപ പ്രൊജക്റ്റ് ശില്പി സോനം വാങ്‌ചുക്, ഡബ്ള്യൂ ടി എം റെസ്പോൺസിബിൾ ടൂറിസം അഡ്വൈസർ ഡോ.ഹാരോൾഡ്‌ ഗുഡ്‌വിൻ , ഔട്ട്ലുക്ക് ട്രാവലർ സി ഇ ഒ ഇന്ദ്രനീൽ റോയ് എന്നിവരാണ് അവാർഡ് സമ്മാനിച്ചത്.

ഉത്തരവാദിത്ത ടൂറിസം രംഗത്തെ അതിനൂതനാശയങ്ങൾ സൃഷ്ടിക്കുന്ന കേരളം ഉത്തരവാദിത്ത ടുറിസം മിഷൻ രൂപീകരണത്തിലൂടെ ലോകത്തിന് തന്നെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെട്ടു.

ടൂറിസം രംഗത്തെ ജനകീയ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളും ലോകവും കേരളത്തെ മാതൃകയാക്കണം എന്ന് സോനം വാങ് ചുക്ക് അഭിപ്രായപ്പെട്ടു.

kerala-responsible-tourism-award-blivenews.com

കേരളത്തിൽ കോട്ടയം ജില്ലയിലെ കുമാരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയത്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ തലങ്ങളിൽ നേരത്തേ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കുമരകത്തെ സുസ്ഥിര ടൂറിസം വികസന പദ്ധതിക്ക് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ അവാർഡ് ലഭിക്കുമ്പോൾ രാജ്യത്തേക്ക് പ്രസ്തുത പുരസ്കാരം ആദ്യമായി കടന്നു വരികയായിരുന്നു.

പ്രാദേശിക ജനതയുടെ ജീവിതത്തിനും പരിസ്ഥിതിക്കും ഒട്ടും ഹാനികരമാവാത്ത വിധത്തിൽ ടൂറിസം വ്യവസായവുമായി അവയെ കണ്ണിചേർത്തുകൊണ്ടുള്ള പദ്ധതികൾ തദ്ദേശ ജനതയുടെ പൂർണമായ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

പ്രാദേശിക ജീവിതവും സാംസ്കാരിക സവിശേഷതകളും ജീവനോപാധികളുമെല്ലാം ടൂറിസവുമായി കണ്ണി ചേർത്തതിലൂടെ പാരിസ്ഥികാഘാതം പരമാവധി കുറയുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാർഡും ലോകത്തെ എടുത്തുപറയേണ്ട ടൂറിസം പദ്ധതിക്കുള്ള ഡബ്ള്യൂ ടി എം അവാർഡും നേരത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Rajasthan ,gold deposits, GSI,  copper, zinc, lead, 11.82 crore tonne ,experts, Banswara , Udaipur, Director General of the Geological Survey of India , N Kutumba Rao, scientists, locations,

രാജസ്ഥാനിൽ സ്വർണ്ണമുൾപ്പെടെ വൻ ധാതുനിക്ഷേപം; കണ്ടെത്തലുമായി ജിഎസ്ഐ

Vellari Natakam,National Folk Festival,Kanakakkunnu, Kerala, held, February, capital city, second edition, Kerala State Youth Welfare Board,  Nishagandhi , Manaveeyam Veedhi ,Patayani, Mannathi Theyyam , Kakkarissi Natakam

വിസ്‌മൃതിയിലാണ്ട വെള്ളരി നാടകത്തിന് നാടോടി കലാസംഗമത്തിൽ പുനർജന്മം