കേരള താരം പരുള്‍ റാവത്ത് ലോക ബാഡ്മിന്‍റണ്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

തിരുവനന്തപുരം: പോളണ്ടിലെ കാതോവിസയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുന്ന ലോക ബാഡ്മിന്‍റണ്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ പരുള്‍ റാവത്ത് ഇന്ത്യയെ പ്രതിനിധീകരിക്കും.

ഗോവയിലെ മാപുസയില്‍  ഫെബ്രുവരി മൂന്നിനു നടന്ന 35 വയസിനു മുകളിലുള്ളവരുടെ നാല്പത്തി മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് കേരള താരമായ മുപ്പത്താറുകാരി പരുള്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയത്.  ഫൈനലില്‍ സന്ധ്യാ മേ ലാഷ്മിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (23-21, 21-9) പരാജയപ്പെടുത്തിയാണ് പരുള്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്.

ഡല്‍ഹി സംസ്ഥാന സീനിയര്‍ ചാമ്പ്യനും ജൂനിയര്‍ ചാമ്പ്യനുമായിരുന്ന പരുള്‍ റെയില്‍വെയെ പ്രതിനിധീകരിച്ച് നിരവധി ദേശീയ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഇന്‍റര്‍നാഷണല്‍ താരവും മലയാളിയുമായ ജോസ് ജോര്‍ജിന്‍റെ ഭാര്യയായ പരുള്‍ തിരുവനന്തപുരത്തെ അജിത് ആന്‍ഡ് ജോസ് സ്കൂള്‍ ഓഫ് ബാഡ്മിന്‍റണില്‍ സീനിയര്‍ കോച്ചാണ്. ഇവിടെ നൂറോളം പേരാണ് ഇപ്പോള്‍ പരിശീലനത്തിലുള്ളത്.

ഇത്തവണ പരിഷ്കരിച്ച രീതിയില്‍ ഉത്സവഛായയിലാണ് ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍  കാതോവിസ ചാമ്പ്യന്‍ഷിപ്പ്  സംഘടിപ്പിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റ്: 4.96 കോടി രൂപയുടെ ഭരണാനുമതി

സ്വന്തം നാട്ടുകാരുടെ ദുരിതം ബിനാലെ കലാസൃഷ്ടിയാക്കി പ്രഭാകര്‍ പച്പുടെ