kerala sasthra sahithya parishath, palode, KSSP, meeting
in ,

അശാസ്ത്രീയതയുടെ പ്രചാരണത്തിനെതിരെ പ്രൊഫ: ടി ജയരാമൻ

തിരുവനന്തപുരം: ഭരണാധികാരികൾ അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം (Kerala State Planning Board member) പ്രൊഫ. ടി ജയരാമൻ (Prof. T Jayaraman) ആരോപിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (Kerala Sasthra Sahithya Parishath) യുവസമിതി പ്രഥമ സംസ്ഥാന സമ്മേളനം പാലോട് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്യമായ അറിവുകൾ ഉണ്ടായിട്ടും ബോധപൂർവ്വമായ പ്രചാരണം ആണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രത്തെ ജീവിതരീതി ആക്കുന്നതിൽ സംഭവിച്ച പിഴവുകളാണ് നിലവിലെ സാമൂഹിക പ്രതിസന്ധികൾക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നതെന്നും ഇതിനെതിരെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ച് കൊണ്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടാകണമെന്നും പ്രൊഫ. ടി ജയരാമൻ അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതോ മറ്റു അക്കാദമികമോ ആയ ഒന്ന് മാത്രമല്ല ശാസ്ത്രമെന്നും അത് അധ്വാനത്തെ ലഘൂകരിക്കുന്നതിനും സാമൂഹ്യ മാറ്റത്തിനും ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

kerala sasthra sahithya parishath, palode,meetingയുവസമിതി സംസ്ഥാന ചെയർമാൻ സി എസ് ശ്രീജിത്ത് അധ്യക്ഷൻ ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു , വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ചന്ദ്രൻ, ശാസ്ത്ര സാഹിത്യ പരിഷത് പ്രസിഡൻറ് ടി ഗംഗാധരൻ, സെക്രട്ടറി മീരാബായി, പാലോട് മേഖലാ പ്രസിഡൻറ് എൻ ഗംഗാധരൻ പിളള, യുവസമിതി സംസ്ഥാന സെക്രട്ടറി ജയ്ശ്രീകുമാർ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാൻ ഡോ. അബ്ദുൽ അയൂബ് സ്വാഗതവും കൺവീനർ എസ് ജെ ശ്രീരാഗ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കലാപരിപാടികളും വിളംബര ജാഥയും സംഘടിപ്പിച്ചു. വിവിധ സെക്ഷനുകളിൽ സി റിസ്‌വാൻ, ആദില കബീർ, അഭിവാദ്, ഇജാസ്, ബായികൃഷ്ണൻ, സൂര്യലക്ഷ്മി, ശരണ്യ, ശ്രേയസ് എന്നിവർ സംസാരിച്ചു. 3 ദിവസങ്ങളിൽ ആയി നടക്കുന്ന സമ്മേളനത്തിൽ 150 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച്ച സമാപിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Manju Warrier ,Ramaleela,supports ,facebook post,

രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍

സർക്കാർ ജോലി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു