കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന് ഇന്ന് തുടക്കം; കൃഷി മന്ത്രി ഉദ്‌ഘാടനം ചെയ്യും 

പാലക്കാട്: സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ)  പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്  (കെ-എസ് എ എഫ് ) ഇന്ന്  തുടക്കമാകും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ-സാഫിന് വേദിയാവുന്നത് പട്ടാമ്പിയിലെ മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂള്‍  ആണ്.
കാർട്ടൂണിസ്റ്റ് യേശുദാസ്; മുഹമ്മദ് മുഹ്‌സിൻ (എം എൽ എ, പട്ടാമ്പി);  കെ വി വിജയദാസ് ( എം എൽ എ, കോങ്ങാട്);  ഷാഫി പറമ്പിൽ( എം എൽ എ, പാലക്കാട്); . വി ടി ബൽറാം(എം എൽ എ, തൃത്താല) എന്നിവർ വിശിഷ്ടാതിഥികളാവും.
കെ വി മോഹൻകുമാർ ഐ എ എസ്( ചെയർമാൻ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ);  പി വിജയൻ ഐ പി എസ് ( ഐ ജി – പൊലീസ്( അഡ്മിൻ); ഡോ. എസ് സി ജോഷി ഐ എഫ് എസ് (റിട്ട.), ചെയർമാൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്) എന്നിവർ മുഖ്യ  പ്രഭാഷണം നടത്തും . ഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖ്‌വി (ചെയർമാൻ , ഹംദാൻ ഫൗ ണ്ടേഷൻ) അനുഗ്രഹ പ്രഭാഷണം നിർവഹിക്കും..
ഇരുപതാം തിയ്യതി ചേരുന്ന സമാപന സമ്മേളനം  ബഹു.ജല വിഭവ വകുപ്പ് മന്ത്രി  കെ കൃഷ്ണൻ കുട്ടി ഉദ് ഘാടനം ചെയ്യും.
മേളയില്‍ കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടാകും.  കെ-സാഫ് 2019 എഡിഷന്റെ മുഖ്യ വിഷയം ‘കാര്‍ഷികവൃത്തിയിലെ പരമ്പരാഗത അറിവുകളും കാലാവസ്ഥയിലെ പൂര്‍വസ്ഥിതി പ്രാപിക്കലും’ ആണ്. കാര്‍ഷിക ജൈവവൈവിധ്യം, കാര്‍ഷികമേഖലയിലെ വിവരസാങ്കേതികത, പശുവധിഷ്ഠിത കാര്‍ഷികസംസ്‌കൃതി, വീട്ടുമുറ്റത്തെ ഔഷധോദ്യാനം, വേണ്ടത്ര പ്രയോജനപ്പെടുത്താത്ത പഴങ്ങളും പച്ചക്കറികളും, നൂതനമായ ജൈവക്കൃഷി രീതികള്‍, എന്റെ കൃഷിയിടവും എന്റെ സ്‌കൂള്‍ കൃഷിയിടവും തുടങ്ങി മറ്റു നിരവധി വിഷയങ്ങളും മേളയുടെ ഭാഗമായി ചര്‍ച്ചചെയ്യപ്പെടും. പ്രസ്തുത വിഷയങ്ങളെ ആധാരമാക്കിയുള്ള ശാസ്ത്ര പ്രബന്ധങ്ങളും പോസ്റ്റര്‍ പ്രസന്റേഷനുകളും നടക്കും.
യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് പ്രൊജക്റ്റ് അവതരണ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സബ് ജൂനിയര്‍ (യു പി); ജൂനിയര്‍ (ഹൈസ്‌കൂള്‍); സീനിയര്‍ (എച്ച് എസ് എസ് & വി എച്ച് എസ് ഇ) വിഭാഗക്കാര്‍ക്കായി കലാമത്സരങ്ങളും ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കുചേരാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.  കുട്ടികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും മേളയില്‍ ഒരുക്കുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ത്രീ അശുദ്ധയല്ല, വിശുദ്ധ: കുരീപ്പുഴ ശ്രീകുമാർ 

ഡാറ്റ കോളനീകരണത്തിനെതിരെ മുന്നറിയിപ്പുമായി മുകേഷ് അംബാനി