ഈ വാമനപാദങ്ങളെ പ്രതിരോധിച്ചില്ലെങ്കിൽ മതേതര കേരളത്തെ കാത്തിരിക്കുന്നത് പാതാള ജീവിതം

മതേതര ജനാധിപത്യ ബോധ്യങ്ങളെ ഏറെ നിരാശപ്പെടുത്തുന്ന / ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ശബരിമലയിൽ നിന്നും ലഭിക്കുന്നത്. നമ്മുടെ നവോത്ഥാന സംവാദങ്ങളെയെല്ലാം അർത്ഥരഹിതമാക്കിക്കൊണ്ടാണ് ഈ വാമനസംഘം സകലതുമവരുടെ കാൽക്കീഴിലമർത്തിയത് . അവരിപ്പോൾ കീഴടക്കിയത് ശബരിമല ക്ഷേത്രസന്നിധിയല്ല , ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും സ്വർഗ്ഗഭൂമി നരകങ്ങളെ മുഴുവൻ മൂന്നേമൂന്നടി കൊണ്ട് കീഴ്പ്പെടുത്താൻ വീണ്ടും കാലു നീട്ടുകയാണ് . ഇനിയുമിതിന് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ബാക്കിയാവുക ഇരുട്ടുകനയ്ക്കുന്ന പാതാള ജീവിതം തന്നെയാവും. ഷിജു ദിവ്യ എഴുതുന്നു 


അറിഞ്ഞിടത്തോളം ഇന്ത്യൻ ശിക്ഷാ നിയമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് ഇത്രയധികം പേർക്ക് അഴിഞ്ഞാടാൻ മൗനാനുവാദം നൽകുന്നതാരാണ്? പോലീസിന്റെ മൈക്ക് ഉപയോഗിച്ച് അറിയിപ്പുകൾ നൽകാനും സ്ത്രീകളുടെ പ്രായപരിശോധന നടത്താനും ഇവർക്കെങ്ങനെ സാധിക്കുന്നു? ഇരുമുടിക്കെട്ടും വ്രതവുമില്ലാതെ (താടി നോക്കൂ) പതിനെട്ടാം പടി കയറി പുറം തിരിഞ്ഞു നിൽക്കുന്നത് ഏത് ആചാരത്തിന്റെ പേരിലാണ്?

മുൻവിധികളുടെയും അജ്ഞാനത്തിന്റെയും അല്പജ്ഞാനത്തിന്റെയും മലവെള്ളപ്പാച്ചിലിനെതിരെ യുക്തിചിന്തയുടെയും ചരിത്രബോധത്തിന്റെയും മാനവികതയുടെയും കല്ലുകളടുക്കി തടയണ പണിയുന്നൊരു ജനാധിപത്യ രാഷ്ട്രീയം ചുവടുറപ്പിക്കുന്നുണ്ട് കേരളത്തിൽ, സൂക്ഷ്മാർത്ഥത്തിലെ വിയോജിപ്പുകളും വിരോധങ്ങളുമെല്ലാം മാറ്റിവച്ച് . ആ ആത്മവിശ്വാസത്തിന്റെ കടയിൽ വെട്ടുന്ന നയപരമായ പാളിച്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വരും .ന്യൂസ് റൂമുകളും സോഷ്യൽ മീഡിയയും തെരുവുയോഗങ്ങളുമായി നാം ഒരിടത്തു മുന്നേറുമ്പോൾ വ്യത്യസ്തമായ ഒരു വാർ ഫീൽഡിൽ അവരും മുന്നേറുക തന്നെയാണ് എന്നതിന്റെയല്ലാതെ മറ്റെന്തിന്റെ സാക്ഷ്യങ്ങളാണീ ചിത്രങ്ങൾ?

മതേതര ജനാധിപത്യ ബോധ്യങ്ങളെ ഏറെ നിരാശപ്പെടുത്തുന്ന / ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ശബരിമലയിൽ നിന്നും ലഭിക്കുന്നത്. നമ്മുടെ നവോത്ഥാന സംവാദങ്ങളെയെല്ലാം അർത്ഥരഹിതമാക്കിക്കൊണ്ടാണ് ഈ വാമനസംഘം സകലതുമവരുടെ കാൽക്കീഴിലമർത്തിയത്. അവരിപ്പോൾ കീഴടക്കിയത് ശബരിമല ക്ഷേത്രസന്നിധിയല്ല, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും സ്വർഗ്ഗഭൂമി നരകങ്ങളെ മുഴുവൻ മൂന്നേമൂന്നടി കൊണ്ട് കീഴ്പ്പെടുത്താൻ വീണ്ടും കാലു നീട്ടുകയാണ്. ഇനിയുമിതിന് തടയിടാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ബാക്കിയാവുക ഇരുട്ടുകനയ്ക്കുന്ന പാതാള ജീവിതം തന്നെയാവും .

” അടിച്ചു കൊല്ലടാ അവളെ ” എന്ന് ഇന്നവിടെ ഉയർന്ന അലർച്ചയുണ്ടല്ലോ, ആൾ(ൺ)കൂട്ടങ്ങളുടെ ഈ ബലാൽക്കാര യുക്തി വെറുതെ ഉണ്ടായതല്ല. തുടക്കം മുതലുള്ള ഈ കേന്ദ്രീകരണം പകർന്നു നൽകിയ ആത്മവിശ്വാസമാണതിന്റെ ഊർജ്ജം. അപകടകരമാണതിന്റെ പെരുക്കം.

ഇന്നലത്തെ അയോദ്ധ്യയും ഗോധ്രയും ഇന്നത്തെ ഇന്ത്യയായെങ്കിൽ ഇന്നത്തെ ശബരിമല നാളത്തെ കേരളമാവാതിരിക്കട്ടെ…

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അടുത്തത് രാമ പ്രതിമ; 202 മീറ്റർ ഉയരത്തിൽ യു പി സർക്കാർ വക 

എസ് എ ടി ആശുപത്രിയിൽ ഓട്ടിസം നോഡൽ സെന്റർ