ആരോഗ്യ മേഖലയിലെ പുരോഗതി നിലനിര്‍ത്തണം: ഡോ ബി ഇക്ബാല്‍

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളത്തിനുണ്ടായ പുരോഗതി നിലനിര്‍ത്തണമെന്ന് ആസൂത്രണ ബോര്‍ഡംഗം ഡോ. ബി. ഇക്ബാല്‍.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ‘ആരോഗ്യ മേഖല -പുതിയ ചുവടുവയ്പ്പുകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയില്‍ വെല്ലുവിളികള്‍ നേരിട്ട ആയിരം ദിനങ്ങളാണ്  കടന്നുപോയത്. ദുരന്തങ്ങളെ അതിജീവിച്ച കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നുണ്ട്. അത്തരത്തില്‍ അവിശ്വസനീയമായ മാറ്റങ്ങളാണ് ആരോഗ്യരംഗത്ത് സംഭവിച്ചിട്ടുള്ളത്. ഈ മാറ്റങ്ങളെ ജനപിന്തുണയോടെ സംരക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ ജാഗ്രത സന്ദേശഗാനത്തിന്റെ ഓഡിയോ സി. ഡി പ്രകാശനം ഡി.എം.ഒ ഡോ. പി. പ്രീതയ്ക്ക് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. 

തുടര്‍ന്ന് ആര്‍ദ്രം മിഷന്റെ സമകാലിക പ്രസക്തി, മാറുന്ന സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ജീവിത ശൈലി രോഗനിയന്ത്രണത്തെ പറ്റിയും വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. 

നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജന്‍ എം.കെ , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ.മോഹന്‍ റോയ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.അനീഷ്.റ്റി.എസ്, ഡോ.ബെനറ്റ് സൈലം, ഡോ. ലക്ഷ്മി, ജില്ലാ മാനസികരോഗാശുപത്രി നോഡല്‍ ഓഫീസര്‍ ഡോ.കിരണ്‍, ഡോ. പി.ആര്‍ ജയ, ജില്ലാ ഹോമിയോ ആശുപത്രി ആര്‍.എം.ഒ ഡോ. ബിന്ദു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

21-ാം നൂറ്റാണ്ടിലും സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ ദുഃഖം: നന്ദിത ദാസ്

കോവളം – ബേക്കല്‍ ജലപാത ടൂറിസം രംഗത്ത് അത്ഭുതം സൃഷ്ടിക്കും: മന്ത്രി