Movie prime

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് കാസര്‍കോട്

കേരള സ്റ്റാര്ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (സി.പി.സി.ആര്.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല് ഇന്ത്യ ബിസിനസ് കോണ്ക്ലേവ് ഫെബ്രുവരി 27 മുതല് മാര്ച്ച് 2 വരെ കാസര്കോട്ടെ സി.പി.സി.ആര്.ഐ കാമ്പസില് നടക്കും. റൂറല് ഇന്ത്യ ബിസിനസ് കോണ്ക്ലേവിന്റെ ആദ്യ പതിപ്പില് ഇന്ത്യയെ വന് സാമ്പത്തിക ശക്തിയായി വളര്ത്താന് ലക്ഷ്യമിടുന്ന മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്ച്ചകള് നടക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങള് സാങ്കേതികമായും സാമ്പത്തികമായും ശക്തിപ്പെടണം, കാര്ഷിക മേഖലകളില് കൂടുതല് സാങ്കേതികത സംയോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങള് ഉണ്ടാവണം, ഗ്രാമങ്ങളിലെ More
 
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് കാസര്‍കോട്

കേരള സ്റ്റാര്‍ട്ടപ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (സി.പി.സി.ആര്‍.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ കാസര്‍കോട്ടെ സി.പി.സി.ആര്‍.ഐ കാമ്പസില്‍ നടക്കും.
റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്‍റെ ആദ്യ പതിപ്പില്‍ ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ ലക്ഷ്യമിടുന്ന മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങള്‍ സാങ്കേതികമായും സാമ്പത്തികമായും ശക്തിപ്പെടണം, കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാവണം, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുതാനവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കണം എന്നിവയാണ് സമ്മേളനം മുന്നോട്ടു വയ്ക്കുന്ന പ്രമേയങ്ങള്‍.

ഗ്രാമങ്ങളില്‍ നടക്കുന്ന അനൗപചാരിക കണ്ടുപിടുത്തങ്ങള്‍, കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ എന്നിവ പൊതു ജനങ്ങളിലെത്തിക്കുക, വിപണിയിലുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ച് നടത്തുന്ന അഗ്രിഹോര്‍ട്ടി ഫെയര്‍ & സയന്‍സ് ഇനോവേഷന്‍ ടെക്നോളജി ഇന്‍വെന്‍ഷന്‍ (സീട്ടി) എക്സ്പോയില്‍ നൂറോളം പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാവും.
കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ക്കു സാങ്കേതിക പരിഹാരം കണ്ടെത്താന്‍ നടത്തുന്ന അഗ്രിടെക് ഹാക്കത്തോണ്‍ ആണ് മറ്റൊരു ആകര്‍ഷണീയത. മനുഷ്യ സഹായമില്ലാതെ പൂര്‍ണമായും സാങ്കേതികമായി തേങ്ങയുടെ പാകത കണ്ടു പിടിക്കുക, റോബോട്ട് അസിസ്റ്റഡ് ഗ്രാഫ്റ്റിങ്, വ്യത്യസ്ത കാര്‍ഷിക വിളകള്‍ക്കനുയോജ്യമായ രീതിയില്‍ ഡ്രിപ് ഇറിഗേഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും, കാര്‍ഷിക ഉത്പന്നങ്ങളും മറ്റു മൂല്യ വര്‍ധിത ഉത്പന്നങ്ങളും എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് തന്നെ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഇകൊമേഴ്സ് പ്ലാറ്റ്ഫോം, മാലിന്യ ശേഖരണവും നിര്‍മാര്‍ജനവും ഏകോപിപ്പിക്കുന്നതിനും എളുപ്പമാക്കുന്നതിനും ആവശ്യമായ സാങ്കേതികത തുടങ്ങിയ പ്രശ്നങ്ങളാണ് ഹാക്കത്തോണിന് വിഷയമാക്കിയിട്ടുള്ളത്.

ഫെബ്രവരി 29 മുതല്‍ മാര്‍ച്ച് 1 വരെ 50 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണിനു ശേഷം മത്സരാര്‍ത്ഥികള്‍ മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചെടുക്കണം. മികച്ച പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നവര്‍ക്കു 50000 രൂപ സമ്മാനവും കേരളം സ്റ്റാര്‍ട്ടപ് മിഷന്‍റെ സ്റ്റാര്‍ട്ടപ് ആനുകൂല്യങ്ങളും ലഭിക്കും.
റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ ഗ്രാമീണ മേഖലകളില്‍ നിന്നും ഉയര്‍ന്നു വന്ന സ്റ്റാര്‍ട്ടപ് സംരഭകര്‍, കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തവര്‍, ഗ്രാമീണകാര്‍ഷിക മേഖലകളിലെ സംരംഭകരെ സഹായിക്കുന്ന എന്‍.ജി.ഒ, നിക്ഷേപകര്‍, ബിസിനെസ്സ് കൂട്ടായ്മകള്‍ എന്നിവരും പങ്കെടുക്കും

കാര്‍ഷിക രംഗത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചും സി.പി.സി.ആര്‍.ഐയും വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും ‘ഡ്രീം ബിഗ് കല്പ’ എന്ന പേരില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. .ഇത്തരം സംരംഭകര്‍ക്ക് സര്‍ക്കാര്‍-സര്‍ക്കാരിതര മേഖലകളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക-സാങ്കേതിക-നിയമ സഹായങ്ങള്‍ കുറിച്ചും കോണ്‍ക്ലേവില്‍ ചര്‍ച്ചയുണ്ടാകും. കോണ്‍ക്ലേവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് https://startupmission.in/rural_business_conclave എന്ന വെബ് സൈറ്റിലോ 9562911181/ 7736495689 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.