Movie prime

ആഗോള ശ്രദ്ധ നേടി കേരള സ്റ്റാര്‍ട്ടപ്പുകള്‍

തിരുവനന്തപുരം: ദക്ഷിണ പൂര്വേഷ്യയിലെ ഏറ്റവും വലിയ സംരംഭക മേളയായ സിംഗപ്പൂര് ഇന്നൊവേഷന് ഫെസ്റ്റിവലില് കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ് യുഎം) നേതൃത്വം നല്കിയ എട്ടു സ്റ്റാര്ട്ടപ്പുകള് മികച്ച ബിസിനസ് സാധ്യതകള് കൈവരിക്കത്തക്ക രീതിയില് ആഗോള ശ്രദ്ധനേടി. തങ്ങളുടെ ആശയങ്ങളും ഉല്പ്പന്നങ്ങളും അവതരിപ്പിക്കുന്നതിനും ആഗോള വിപണിയില് പ്രവേശിക്കുന്നതിനും സിംഗപ്പൂരിലെ മറീന ബെയ് സാന്ഡ്സില് നടന്ന ‘ഇന്നൊവ്ഫെസ്റ്റ് അണ്ബൗണ്ട് 2019’ വമ്പിച്ച സാധ്യതകളാണ് ഒരുക്കിയത്. നൂറിലേറെ രാജ്യങ്ങളിലെ 15000 സംരംഭകര് പങ്കെടുത്ത സ്റ്റാര്ട്ടപ് മേളയില് ഇന്ത്യയുടെ പ്രാതിനിധ്യം കേരളത്തിലെ More
 
ആഗോള ശ്രദ്ധ നേടി കേരള സ്റ്റാര്‍ട്ടപ്പുകള്‍

തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ സംരംഭക മേളയായ സിംഗപ്പൂര്‍ ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നേതൃത്വം നല്‍കിയ എട്ടു സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ബിസിനസ് സാധ്യതകള്‍ കൈവരിക്കത്തക്ക രീതിയില്‍ ആഗോള ശ്രദ്ധനേടി.

തങ്ങളുടെ ആശയങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നതിനും ആഗോള വിപണിയില്‍ പ്രവേശിക്കുന്നതിനും സിംഗപ്പൂരിലെ മറീന ബെയ് സാന്‍ഡ്സില്‍ നടന്ന ‘ഇന്നൊവ്ഫെസ്റ്റ് അണ്‍ബൗണ്ട് 2019’ വമ്പിച്ച സാധ്യതകളാണ് ഒരുക്കിയത്. നൂറിലേറെ രാജ്യങ്ങളിലെ 15000 സംരംഭകര്‍ പങ്കെടുത്ത സ്റ്റാര്‍ട്ടപ് മേളയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം കേരളത്തിലെ എട്ടു സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരുന്നു. മേളയില്‍ പങ്കെടുത്ത സംരംഭകര്‍, ബ്രാന്‍ഡുകള്‍, കോര്‍പ്പറേറ്റുകള്‍, നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി ആശയവിനിമയം നടത്താന്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞു.

ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനായി ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അതാത് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കും.

ഉല്പന്നങ്ങള്‍ക്കും ആഗോള വിപണി സാധ്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇതുവരെ 120 സ്റ്റാര്‍ട്ടപ്പുകളെ കെഎസ് യുഎം രാജ്യാന്തര വേദികളില്‍ എത്തിച്ചിട്ടുണ്ട്.

അഗ്രിമ ഇന്‍ഫോടെക്, റെസ്ഫെബര്‍ ഇന്‍ഫോസൊലൂഷന്‍സ്, ഇഗ്നൈറ്റേറിയം, ഇന്‍ഡോഗ്രെയ്സ് ഇകൊമേഴ്സ്, അല്‍കോഡെക്സ് ടെക്നോളജീസ്, ട്യൂട്ടര്‍കോംപ് ഇന്‍ഫോടെക് ഇന്ത്യ, കാസ്പര്‍ ടെക്നോളജീസ്, ഫ്രീലാന്‍സ് ടീംസ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് സിംഗപ്പൂര്‍ മേളയില്‍ പങ്കെടുത്തത്. കെഎസ് യുഎം ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരനാണ് കേരള സംഘത്തെ നയിച്ചത്.

ഒരാഴ്ചക്കാലത്തെ സ്മാര്‍ട് നേഷന്‍ ഇന്നൊവേഷന്‍സിന്‍റെ സുപ്രധാന സംരംഭമായ ‘ഇന്നൊവ്ഫെസ്റ്റ് അണ്‍ബൗണ്ട് 2019’ എന്‍യുഎസ് എന്‍റര്‍പ്രൈസും അണ്‍ബൗണ്ടും സംയുക്തമായാണ് സംഘടിപ്പിച്ചത്.

അതിനൂത സാങ്കേതികവിദ്യകളുടെ അതിവേഗ വളര്‍ച്ചയ്ക്കായി അവയെ ബ്രാന്‍ഡുകളും വന്‍കിട സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം. പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനു പുറമേ പ്രതിനിധികള്‍ക്ക് ആശയങ്ങള്‍ കൈമാറുന്നതിനും അവസരം ലഭിച്ചു.