കേരള ടെന്നീസ് അക്കാഡമി ഉദ്ഘാടനം ചൊവ്വാഴ്ച്ച

തിരുവനന്തപുരം: കേരള ടെന്നീസ് അക്കാഡമി വ്യവസായ-കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്യും. നിലവിലുള്ള ടെന്നീസ് കോംപ്ലക്സിനെ അന്തര്‍ദേശീയ നിലവാരത്തിലുള്ള ടെന്നീസ് അക്കാഡമിയായി ഉയര്‍ത്തുകയായിരുന്നു.

ഇതിനായി 2.51 കോടി രൂപ സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ചെലവഴിച്ചു. ഉദ്ഘാടന ചടങ്ങില്‍ സഹകരണ – ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും.

നവീകരിച്ച കേരള ടെന്നീസ് അക്കാഡമിക്ക് കേരളത്തിന്‍റെ കായിക ഭൂപടത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനം ഉണ്ടായിരിക്കും.  250 ഓളം കുട്ടികള്‍ക്കും 100 ഓളം മുതിര്‍ന്ന കായിക താരങ്ങള്‍ക്കും ഇവിടെ രാത്രിയും പകലുമായി പരിശീലനം നടത്തുന്നതിന് സൗകര്യമുണ്ട്. 

ഗ്രാസ്സ് റൂട്ട് ലെവല്‍, മിഡില്‍ ലെവല്‍, എലൈറ്റ് ലെവല്‍ എന്നീ തലങ്ങളില്‍ മികച്ച പരിശീലനം നടത്തുന്നതിനും, ഔട്ട്ഡോര്‍ സിന്തറ്റിക് കോര്‍ട്ടും 600-ഓളം കാണികള്‍ക്ക് കളി വീക്ഷിക്കാന്‍ കഴിയുന്ന ഗ്യാലറിയും, എല്‍ഇഡി ഫ്ളഡ് ലൈറ്റുകളും ഉള്‍പ്പെടെ എല്ലാവിധ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യം ടെന്നീസ് അക്കാഡമിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉടന്‍: മന്ത്രി 

അച്ഛാ ദിൻ