അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉടന്‍: മന്ത്രി 

തിരുവനന്തപുരം: അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉടന്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കണ്ണൂരില്‍ സ്ഥാപിക്കുന്ന റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 22-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിക്കും. ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് വര്‍ഷത്തിനുള്ളില്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 300 കോടിയുടെ പ്രാഥമിക പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മ്യൂസിയം, നൂതന സ്‌പെഷ്യാലിറ്റി ആശുപത്രി, മികച്ച ഗവേഷണ കേന്ദ്രം, നല്ലൊരു ഔഷധ തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി കെ. രഞ്ജിത്ത് കുമാര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. നളിനാക്ഷന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം

കേരള ടെന്നീസ് അക്കാഡമി ഉദ്ഘാടനം ചൊവ്വാഴ്ച്ച