ദുരിതാശ്വാസനിധി: ടൂറിസം വകുപ്പ് 6.06 കോടി രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 6.06 കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി  പിണറായി വിജയന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 6.06 കോടി രൂപയുടെ ചെക്ക് കൈമാറി.

ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, ഡപ്യൂട്ടി ഡയറക്ടര്‍ വിഎസ് അനില്‍, തിരുവനന്തപുരം ഡിറ്റിപിസി സെക്രട്ടറി ബിന്ദുമണി എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രളയത്തിന്‍റെ  പശ്ചാത്തലത്തില്‍ ഒഴിവാക്കിയ ഓണം വാരാഘോഷത്തിനായി വകയിരുത്തിയിരുന്ന ആറ് കോടി രൂപയും വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച വസന്തോല്‍സവം 2019 ലെ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭ്യമായ തുകയുടെ  പത്ത് ശതമാനവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

വസന്തോല്‍സവത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ 56,14,970 രൂപയാണ് ലഭ്യമായത്. പൊതുഖജനാവില്‍ നിന്നും പണം ചിലവഴിക്കാതെയാണ് ഇത്തവണ വസന്തോല്‍സവം സംഘടിപ്പിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനം അപര്യാപ്തം: മനുഷ്യാവകാശ കമ്മീഷൻ പഠനം

ആരോഗ്യ പുനര്‍ നിര്‍മ്മാണത്തില്‍ ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ച് കേരളം