Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,
in

യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി കേരള ടൂറിസം

തിരുവനന്തപുരം: കേരള ടൂറിസം ( Kerala tourism ) നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രചാരണ പരിപാടികളോടനുബന്ധിച്ച് ഏഴരക്കോടി രൂപ ചിലവിൽ യൂറോപ്യൻ പ്രചരണ ക്യാമ്പയിനിന് തുടക്കമാകും. പ്രമുഖ ടൂറിസം വിപണിയായ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്ററ് കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള പ്രചരണ പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് ഈ തുക ചിലവഴിക്കുക.

കേരളത്തിന്റെ വൈവിധ്യപൂർണമായ ടൂറിസം ഉൽപ്പന്നങ്ങളെ യൂറോപ്യൻ രാജ്യങ്ങളിലുടനീളം പ്രദർശിപ്പിക്കുകയും അതുവഴി സഞ്ചാരികളെ വൻതോതിൽ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കാനുമാണ് ശ്രമം. ടൂറിസം മേഖലയിലെ സമഗ്രമായ വളർച്ചയ്ക്ക് സംഭാവനകൾ നൽകാൻ സാധ്യതകളുള്ള വിപണികളിൽ പ്രമുഖ സ്ഥാനമാണ് യൂറോപ്പിനുള്ളതെന്ന് കേരള ടൂറിസം-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

യൂറോപ്പ് തുറന്നു തരുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് കേരള ടൂറിസം ശ്രമിക്കുന്നതെന്നും യൂറോപ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് കേരളത്തിലേക്ക് ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കാനാവുന്ന വിധത്തിൽ വ്യാപകമായ ഒരു പ്രചരണ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം പ്രചാരണ, വിപണന ക്യാമ്പയിനിലൂടെ 2021-ഓടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനവുമാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം -സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്‌ ഐ എ എസ് അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്നതിനായി ഓരോ വർഷവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 8.45 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 14.87 ശതമാനവും വളർച്ച കൈവരിക്കേണ്ടതായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിന്റെ ശുഭ സൂചനയാണ് ടൂറിസ്റ്റുകളുടെ വരവിൽ ഉണ്ടായിരിക്കുന്ന വർദ്ധനവെന്നും, 2017 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 10,18,986 വർദ്ധനവുണ്ടായിരിക്കുന്നുവെന്നും അവർ വിശദീകരിച്ചു.

സംസ്ഥാന ടൂറിസം നയം നിശ്ചയിച്ചിരുന്നതിനേക്കാൾ മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചെന്നും ജിഎസ്ടി ഉൾപ്പെടെ ടൂറിസം വ്യവസായത്തിൽ സംഭവിച്ച മാറ്റങ്ങൾക്കു നടുവിലും വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 4.23% വർധനവുണ്ടായെന്നും റാണി ജോർജ്ജ് വ്യക്തമാക്കി.

പദ്ധതി പ്രകാരം ടെലിവിഷൻ ക്യാമ്പയിൻ (3.5 കോടി), ഔട്ട് ഓഫ് ഹോം (OOH ) ക്യാമ്പയിൻ (2.5 കോടി), കേരള ബ്ലോഗിന് (0.5 കോടി), കൺസ്യൂമർ ട്രാവൽ മാർട്ട് (1 കോടി) എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തുന്നത്.

വടക്കൻ കേരളത്തിലെ ചിര പുരാതനവും എന്നാൽ സഞ്ചാരികൾ അധികമായി കടന്നുചെന്നിട്ടില്ലാത്തതുമായ ബേക്കൽ, കണ്ണൂർ, മലബാർ, വയനാട്, എന്നിങ്ങനെയുള്ള കേന്ദ്രങ്ങളുടെ പ്രചാരണത്തിലാണ് കേരള ടൂറിസം ക്യാമ്പയിനിലൂടെ ശ്രദ്ധയൂന്നിയിട്ടുള്ളത്.

യൂറോപ്യൻ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിക്കാവാനായി അന്താരാഷ്ട്ര ട്രേഡ് ഫെയറുകളും ബി റ്റു ബി മീറ്റുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. അതിലൂടെ സംസ്ഥാനത്തെ കച്ചവടവും ടൂറിസം ബിസ്സിനസ്സുകളും വിപുലീകരിക്കുകയും ആഗോള വിപണികളിൽ പുതിയ വ്യാപാര ബന്ധങ്ങൾ സാധിക്കുന്നതിലുമാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് കേരളം ടൂറിസം ആൻഡ് മാനേജിങ് ഡയറക്ടർ ഓഫ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പി. ബാലകിരൺ ഐ എ എസ് വ്യക്തമാക്കി.

രണ്ടാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി നെതെർലാൻഡ്സിലെ ടൂറിസം-ലെഷർ മേളയായ വക്കൻടൈബ്യുവെർസിൽ കേരള ടൂറിസം പങ്കാളിയാവും.തുടർന്ന് സ്പെയിനിലെ അന്താരാഷ്ട്ര ടൂറിസം ട്രേഡ് ഫെയറായ ഫിറ്റുറിൽ (FITUR ) പങ്കെടുക്കും. രണ്ടാം ഘട്ടത്തിലെ ആദ്യത്തെ റോഡ് ഷോകൾ രണ്ടു ജർമ്മൻ നഗരങ്ങളിലാണ് നടക്കുന്നത്; ജനുവരി 23-ന് ഡസൽഡോർഫിലും ജനുവരി 25-ന് ഹംബർഗിലും.

ഇതിന് പുറമെ 2018 ഫെബ്രുവരി 11 മുതൽ 13 വരെ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന അന്താരാഷ്ട്ര ട്രാവൽ എക്സ്പോ ആൻഡ് റോഡ് ഷോയിലും കേരള ടൂറിസം അതിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. അതോടൊപ്പം 2018 മാർച്ച് 7 മുതൽ 11 വരെ ബെർലിനിൽ നടക്കാനിരിക്കുന്ന ഐ ടി ബിയിലും (ITB ), 2018 മാർച്ച് 13-ന് ഫ്രാൻസിലെ മാർസെയ്ൽസിലെ റോഡ് ഷോയിലും കേരള ടൂറിസം പങ്കാളികളാകും .

കഴിഞ്ഞ വർഷം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിങ്ങനെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിളെ ലക്ഷ്യം വെച്ച് അറബ് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി കേരള ടൂറിസം 7 കോടി രൂപ ചിലവിൽ ‘യല്ലാ കേരള’ പ്രചാരണം നടത്തിയിരുന്നു.

തുടർന്നുള്ള വർഷങ്ങളിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവിൽ വമ്പിച്ച മുന്നേറ്റമുണ്ടായി. 2017-18 സാമ്പത്തിക വർഷത്തിലെ മികച്ച പ്രചാരണം വിപണന ക്യാമ്പയിനിലൂടെ കേരളത്തെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ടൂറിസം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം: യെച്ചൂരി

Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,

ആറ്റുകാല്‍ പൊങ്കാലയിൽ ഗ്രീന്‍ പ്രോട്ടോക്കോളും ശബ്ദനിയന്ത്രണവും