Kerala tourism, facebook, raking, award, 2017, likes, tourists, 
in

കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി രാജ്യത്ത് ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക്ക് പേജ് എന്ന തിളക്കമാർന്ന നേട്ടം കേരള ടൂറിസം ( Kerala tourism ) കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോർഡുകളുടെ പട്ടികയിൽ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി.

നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആഹ്ളാദകരമായ ഈ നേട്ടത്തിനു പിന്നിൽ. 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷ കാലയളവിൽ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക്ക് റാങ്കിങ് നിശ്ചയിച്ചത്.

ഫേസ് ബുക്കിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയിൽ നിൽക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, രാഷ്ട്രീയ കക്ഷികൾ എന്നിവയുടെ വിവരങ്ങലാണ് ഫേസ്ബുക്ക് പുറത്തുവിട്ടത്. രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീർ ടൂറിസം വകുപ്പും മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്.

ന്യൂ ഡൽഹിയിലെ ഫേസ്‌ബുക്ക് ഓഫീസിൽ ഇന്ന് നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐ എ എസ്, ഫേസ്‌ബുക്കിന്റെ ഇന്ത്യ, ദക്ഷിണ- സെൻട്രൽ ഏഷ്യ പബ്ലിക്ക് പോളിസി മാനേജർ നിതിൻ സലൂജയിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി.

ഈ അംഗീകാരം നേടിയതിന് കേരള ടൂറിസം വകുപ്പിലെ ഏവർക്കും ടൂറിസം, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദനങ്ങൾ അറിയിച്ചു.

kerala tourism-facebook-raking-award-2017-likes-tourists-blivenews.com

ഓരോ സഞ്ചാരിയും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ എന്തുകൊണ്ട് കേരളം ഉൾപ്പെടുത്തണം എന്ന ആശയം ഫലപ്രദമായി വിനിമയം ചെയ്യാൻ കേരള ടൂറിസത്തിന് കഴിഞ്ഞതായും ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക്‌ ഈ സന്ദേശമെത്തിക്കാൻ ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ സാധിച്ചതായും ഫേസ്ബുക് നൽകുന്ന ഈ അംഗീകാരം തീർച്ചയായും ആഹ്ളാദകരമാണെന്നും ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് പറഞ്ഞു.

കേരള ടൂറിസത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ക്രിയാത്മകവും ലക്ഷ്യോന്മുഖവുമാണെന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ അഭിപ്രായപ്പെട്ടു. ടൂറിസം വകുപ്പിന്റെ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള രസകരവും നൂതനകളുമായ പോസ്റ്റുകളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികളുമായി ആശയ സംവേദനം നടത്താൻ കഴിഞ്ഞിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.

കേരള ടൂറിസം തങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് ബജറ്റ് 15 ശതമാനമായി ഉയർത്തിയ സമയത്താണ് ഫേസ്‌ബുക്കിന്റെ ഈ മികച്ച റാങ്കിങ് ലഭിച്ചതെന്നുള്ളത് ശ്രദ്ധേയമാണെന്നും ആഗോള തലത്തിൽ ആശയ പ്രചരണത്തിൽ കേരള ടൂറിസം സ്വീകരിച്ചു പോരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കണക്കാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala tourism, facebook, raking, award, 2017, likes, tourists, 

Leave a Reply

Your email address will not be published. Required fields are marked *

bubble soccer league , Kochi, competition, Kerala,  PLiNG Bubble Soccer League, Curtain Raiser

ബബ്ള്‍ സോക്കര്‍ ലീഗ് കാണണോ? കൊച്ചിയിലേക്ക് സ്വാഗതം 

UST Global , Microsoft, partnership ,  decodes , future of technology,digital journey ,art and technology , transform ,innovative ideas, customers,Future Decoded,Thiruvananthapuram campus ,Microsoft Leadership, Digital Experts, Developers , IT Pros ,Innovation and Leadership in Digital Transformation award

ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് യു എസ് ടി ഗ്ലോബലും മൈക്രോസോഫ്റ്റും കൈകോർത്തു