Kerala tourism, lonely planet magazine,best destination for families , award, India travel award, tourist destination, tourists, foreign tourists, ensure, safety, Kadakampally, Nishagandhi,tourists,
in ,

കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്കാരം

തിരുവനന്തപുരം: ലോൺലി പ്ലാനറ്റ് ( Lonely Planet ) മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018-ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ‘ദൈവത്തിന്റെ സ്വന്തം നാട്’ തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് വിഖ്യാതമായ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ്’ എന്ന പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്.

മുംബൈ സെന്റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം മൂന്നാർ ലോൺലി പ്ലാനറ്റിന്റെ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ റൊമാൻസ്’ അവാർഡ് നേടിയിരുന്നു.

ഒന്നിന് പിറകെ ഒന്നായി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി കേരള ടൂറിസം മുന്നേറുകയാണ്. പുരസ്‌കാരങ്ങളുടെ പെരുമഴയിൽ ദേശീയ തലത്തിൽ കേരള ടൂറിസത്തിന് ട്രെൻഡ് സെറ്റർ പദവിയാണ് കല്പിക്കപ്പെടുന്നത്. ‘ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ’ എന്ന രാജ്യാന്തര പ്രശസ്തിയും ഇതോടെ കേരളം കൈവരിച്ചിരിച്ചിട്ടുണ്ട് .

മൺസൂൺ കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളമെന്നും ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന നീലക്കുറിഞ്ഞി സീസണും ജടായു എർത്ത് സെന്ററും ഈ വർഷം കേരളം ലോകത്തിനു സമ്മാനിക്കുന്ന മൺസൂൺ സമ്മാനങ്ങളാണെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഉന്നതമായ പുരസ്കാരം ഏറ്റുവാങ്ങുന്ന ഈ നിമിഷം കേരള ടൂറിസത്തെ സംബന്ധിച്ച് അങ്ങേയറ്റം അഭിമാനാർഹമാണെന്നും കേരള ടൂറിസത്തിന്റെ ആത്മാർത്ഥമായ പരിശ്രമങ്ങളെ വ്യവസായ ലോകം അംഗീകരിച്ചു കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് പറഞ്ഞു.

വർഷം മുഴുവനും ഹൃദ്യവും സമ്പന്നവുമായ യാത്രാനുഭവങ്ങളാണ് കേരളം സഞ്ചാരികൾക്കു സമ്മാനിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള സഞ്ചാരികളുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന കേരളം പന്ത്രണ്ടു മാസക്കാലവും ടൂറിസ്റ്റുകൾക്ക് ആതിഥേയത്വം അരുളാൻ സർവ്വസജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഏതു തലമുറയിൽ പെട്ട സഞ്ചാരികളുടെയും അഭിരുചികൾക്കിണങ്ങുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കേരളമെന്നും കുടുംബത്തിനൊന്നടങ്കം എത്തിച്ചേരാനുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി കേരളം തിരഞ്ഞെടുക്കപ്പെടുന്നത് അതുകൊണ്ടാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച ടൂറിസം ഡയറക്ടർ പി.ബാലകിരൺ പറഞ്ഞു.

ബെസ്റ്റ് ഫാമിലി ഡെസ്റ്റിനേഷൻ എന്ന ആശയത്തെ മുൻനിർത്തി ‘കം ഔട്ട് ആൻഡ് പ്ലേ’ എന്ന ക്യാമ്പയിനും കേരള ടൂറിസം തുടക്കം കുറിച്ചിട്ടുണ്ടെന്നും ലോകത്ത് ഏറ്റവുമധികം സഞ്ചാരികൾ കുടുംബത്തോടൊപ്പം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുന്നു എന്ന പ്രചരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊട്ടു മുൻപുള്ള വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 11.39 ശതമാനം വളർച്ച എന്ന റെക്കോർഡ് നേട്ടം 2017-ൽ ടൂറിസം വകുപ്പ് കൈവരിച്ചു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 5.15 ശതമാനത്തിന്റെ വർധനവും ഉണ്ടായി. 2021 ഓടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാവുമെന്നും കണക്കു കൂട്ടുന്നു.

ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെയാണ് ലോൺലി പ്ലാനറ്റ് മാഗസിൻ തങ്ങളുടെ ഇന്ത്യ ട്രാവൽ അവാർഡ് നൽകി ആദരിക്കുന്നത്. ടൂറിസം വ്യവസായ രംഗത്തെ പ്രമുഖരടങ്ങുന്ന ഒരു പാനൽ രാജ്യത്തെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട ഒരു ലിസ്റ്റ് തയ്യാറാക്കും.

പ്രണയം, സംസ്കാരം, സാഹസികത, ഭക്ഷണപാനീയങ്ങൾ, വൈൽഡ് ലൈഫ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും അതാതു തീമുകൾ ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കാവുന്ന കേന്ദ്രങ്ങളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുക. തങ്ങളുടെ യാത്രാനുഭവങ്ങളെ മുൻ നിർത്തി, ഓൺലൈനിലൂടെ വോട്ട് ചെയ്ത്, ലോകമെങ്ങുമുള്ള സഞ്ചാരികളാണ് ഏറ്റവും മികച്ച ഡെസ്റ്റിനേഷനെ തിരഞ്ഞെടുക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

senior citizens , Justice CN Ramachandran Nair Commission, report, submitted, instructions, security, care, health, pension, Kerala , Sayamprabha , Senior citizens , fund, 5.5 crore rupees, K. K. Shailaja, Social Justice Department, provides ,Day Care facilities, LSGD institutions,elderly population, Comprehensive scheme,

വയോജന ക്ഷേമത്തിനായുള്ള സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപയുടെ ഭരണാനുമതി

fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

കേരളത്തിൽ ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍