in ,

ടൂറിസം പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും: ടൂറിസം മന്ത്രി

തിരുവനന്തപുരം: ടൂറിസം പോലീസ് ( tourism police ) സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പോലീസിൽ കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കോവളത്ത് വിദേശ ടൂറിസ്റ്റു വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂട്ടായ ചർച്ചക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പോലീസ് ഡിപ്പാർട്ട്മെന്റും ചർച്ച ചെയ്ത് കൂട്ടായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും പ്രധാനമായും ടൂറിസം പോലീസ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ടൂറിസം പോലീസിലേക്ക് കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും എന്നാൽ എത്ര പേരെ ആ പട്ടികയിൽ ഉൾപ്പെടുത്തണം എന്നുള്ളതിനെ സംബന്ധിച്ച് ഒരാലോചന കൂടി നടത്തിയതിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം പോലീസിന് മറ്റുള്ളവർ ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രത്യേകതരം യൂണിഫോം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതിനും അവരുമായി സംസാരിക്കുന്നതിനുമെല്ലാം കഴിയുന്ന തരത്തിൽ വിവിധ ഭാഷകളിലടക്കം പ്രാവീണ്യം നേടാനാവും വിധം പ്രത്യേകമായ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഏതു സമയവും പോലീസുമായി ബന്ധപ്പെടാനാകുന്ന വിധത്തിലുള്ള ഒരു മൊബൈൽ ആപ്പിന് രൂപം നല്കിക്കൊണ്ടിരിക്കുകയാണെന്നും വളരെപ്പെട്ടന്ന് തന്നെ ഇത് നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് പെട്ടന്ന് തന്നെ പോലീസിന്റെ സേവനം ലഭ്യമാക്കാൻ കഴിയും വിധത്തിലുള്ള വിവരങ്ങൾ അടങ്ങുന്ന ഒരു പ്രത്യേക ബ്രോഷർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ എല്ലാ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിലും ഒരു ഡെസ്റ്റിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നുണ്ടെന്നും അതിൽ പോലീസ്, ടൂറിസംവകുപ്പ്, തദ്ദേശഭരണ സ്ഥാപനം, ടൂറിസം വ്യവസായം എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പോലീസ് സംവിധാനത്തെ സഹായിക്കുന്നതിനായി ടൂറിസം വകുപ്പ് ടൂറിസം വാർഡന്മാരെ നിയോഗിക്കുമെന്നും പുതിയതായി രൂപീകരിക്കുന്ന ഈ വാർഡന്മാരിൽ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തി ടൂറിസം പോലീസിന് നൽകുന്നതു പോലുള്ള എല്ലാ പരിശീലനവും ടൂറിസം വാർഡന്മാർക്കും നൽകുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടക്കാർ, ഗൈഡുകൾ എന്നിവർക്ക് പോലീസിന്റെ വെരിഫിക്കേഷന് ശേഷം
യൂണിഫോമും ഐ ഡി കാർഡുകളും നൽകുമെന്നും അംഗീകൃത കച്ചവടക്കാരാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വസ്ത്രധാരണമാണ് യൂണിഫോം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്നും ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന ക്യാമറകൾക്ക് പുറമെ സ്വകാര്യ വ്യക്തികൾ, ഹോട്ടലുകൾ എന്നിവരോടും ക്യാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

സൈനേജ് ബോർഡുകൾ വ്യാപകമായി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലൈറ്റിംഗ് സംവിധാനത്തിൽ ഇന്നുള്ള പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥിരം കുറ്റവാളികളായ ആളുകളുടെ ഒരു പട്ടിക തയ്യാറാക്കാനും അത്തരം സ്ഥിരം കുറ്റവാളികളെ ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് സമ്പൂർണമായി അകറ്റി നിർത്താനും പോലീസ് സത്വര നടപടികൾ സ്വീകരിക്കുമെന്നും മയക്കു മരുന്നുപയോഗമുൾപ്പടെയുള്ള നിയമ വിരുദ്ധമായ നടപടികൾ സ്വീകരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

വരുന്ന ഒന്നുരണ്ടു മാസങ്ങൾക്കകം തന്നെ ഇക്കാര്യങ്ങളെല്ലാം പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡി ജി പി ലോക് നാഥ്‌ ബെഹ്‌റ, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്രകാശ്യപ്,ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് , ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ജാഫർ മാലിക് ഐ.എ.എസ്, കെ ടി ഐ എൽ സി.എംഡി.മോഹൻലാൽ പോലീസിലേയും ടൂറിസം വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

http://blivenews.com/?s=Sreejith,Varappuzha, Sreejith, custody, death, RTF , postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC , sreejith, custodial death

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം:​ ആരോപണവും പ്രത്യാരോപണവുമായി അധികൃതരും ശ്രീജിത്തിന്റെ കുടുംബവും

Biplab , Tagore, Nobel prize, Tripura chief minister, BJP, video, viral ,social media,British atrocities,Tripura CM ,Biplab Deb,

ടാഗോറിന്റെ നൊബേൽ സമ്മാനം; വീണ്ടും ‘ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി’ ത്രിപുര മുഖ്യൻ