Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,
in ,

സഞ്ചാരികളെ തേടി ബി-ടു-ബി മീറ്റ്, ട്രാവൽ ഷോകളുമായി കേരള ടൂറിസം അമേരിക്കയിൽ

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം സാധ്യതകളുടെ പ്രചാരണത്തിനും സഞ്ചാരികളെ വലിയതോതിൽ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കാനും ലക്ഷ്യമിട്ട് കേരള ടൂറിസം ( Kerala Tourism ) അമേരിക്കയിൽ നടത്തിയ പര്യടനം വൻവിജയമായി.

സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലാണ് കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ എ എസ് നയിച്ച സംഘം ശ്രദ്ധ ചെലുത്തിയത്.

വിജയകരമായ ഒട്ടേറെ ബി ടു ബി മീറ്റിംഗുകൾ നടന്നു. കൂടാതെ അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലായി മൂന്നു റോഡ് ഷോകൾ സംഘടിപ്പിക്കപ്പെട്ടു.

സി.ജി.എച്ച് എർത്ത്, ഗ്രീൻ റൂട്സ്‌ ഹോസ്പിറ്റാലിറ്റി, കുമരകം ലേക് റിസോർട്ട്, ചാലൂക്യ ഗ്രേസ് ടൂർസ്, ഇൻസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, മാർവെൽ ടൂർസ്, പയനിയർ പേഴ്സണലൈസ്ഡ് ഹോളിഡേയ്‌സ്, സ്‌പൈസ് ലാൻഡ് ഹോളിഡേയ്‌സ്, റ്റാമറിൻഡ് ഗ്ലോബൽ, ദ ബ്ലൂ യോൻഡർ എന്നീ ടൂറിസം വ്യവസായ രംഗത്തെ പ്രമുഖർ മീറ്റിൽ വില്പനാ പങ്കാളികളായി.

സാൻഫ്രാൻസിസ്‌കോയിൽ നിന്ന് 52 ബൈയർമാരും ലോസ് ഏഞ്ചലസിൽ നിന്ന് 62 ഉം ന്യൂ യോർക്കിൽ നിന്ന് 26 ബൈയർമാരും മേളയിൽ പങ്കെടുത്തു. ന്യൂയോർക്കിലും സാൻഫ്രാൻസിസ്കോയിലും എയർ ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ്‌ റോഡ് ഷോകൾ സംഘടിപ്പിച്ചത്.

റോഡ് ഷോകളുടെ ഭാഗമായി ‘ ഗോ കേരള’ എന്ന പേരിൽ മത്സരവും സംഘടിപ്പിച്ചിരുന്നു. ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ വിജയികൾക്ക് എയർ ഇന്ത്യ സ്പോൺസർ ചെയ്ത രണ്ട് എയർ ടിക്കറ്റുകൾ സമ്മാനിച്ചു.

കോൺസൽ ജനറൽ സന്ദീപ് ചക്രവർത്തി ന്യൂയോർക്ക് ടൈംസ് ട്രാവൽ ഷോയിൽ അധ്യക്ഷത വഹിച്ചു. സാൻഫ്രാൻസിസ്കോ,ലോസ് ഏഞ്ചൽസ് റോഡ് ഷോകളിൽ ഇന്ത്യ ടൂറിസത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ സന്ധ്യ ഹരിദാസ് പങ്കെടുത്തു.

അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ന്യൂയോർക്ക് ടൈംസ് ട്രാവൽ ഷോയിലും കേരള ടൂറിസത്തിന്റെ പങ്കാളിത്തമുണ്ടായി. 2016-ൽ കേരളം സന്ദർശിക്കാനെത്തിയ അമേരിക്കൻ ടൂറിസ്റ്റുകളുടെ എണ്ണം 87,834 ആയിരുന്നെങ്കിൽ 2017-ൽ 5.83 ശതമാനം വർദ്ധനവോടെ ടൂറിസ്റ്റുകളുടെ എണ്ണം 92,951 ആയി ഉയർന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,

വിവാദ ചിത്രം എസ് ദുര്‍ഗ്ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി