in ,

കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബറില്‍;  മലബാര്‍ ടൂറിസം പ്രമേയം 

തിരുവനന്തപുരം: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) മുഖ്യപ്രമേയം  മലബാര്‍ ടൂറിസത്തിന്‍റെ പ്രചാരം ആയിരിക്കും. വരുമാനത്തിന്‍റെ കാര്യത്തില്‍ വിനോദസഞ്ചാരമേഖലയെ സുസ്ഥിരമാക്കി മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ബിസിനസ് മീറ്റുകള്‍ക്കും വേദിയാകുന്ന ഈ ചതുര്‍ദിന പരിപാടി ലോക വിനോദസഞ്ചാര  ദിനമായ സെപ്റ്റംബര്‍ 27ന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലോകോത്തര ബയര്‍മാരേയും സെല്ലര്‍മാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെടിഎം-2018 ഈ   മേഖലയിലെ പ്രമുഖരുമായി  ചര്‍ച്ച നടത്തുന്നതിനും മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങള്‍ നല്‍കുമെന്ന്  സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന ബയര്‍ സെല്ലര്‍ മീറ്റാണ് കെടിഎമ്മിന്‍റെ മുഖ്യ ആകര്‍ഷണമെന്ന് മന്ത്രി പറഞ്ഞു.  വിദഗ്ധര്‍ പങ്കെടുക്കുന്ന നാലു സെമിനാറുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടേയും ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ ഭാഗമായി കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗരാ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ നടക്കും.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതിനോടകം തന്നെ രജിസ്ട്രേഷനില്‍ ബയര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്.  ജൂലൈ 28 വരെയാണ് രജിസ്ട്രേഷന്‍. 350 അന്താരാഷ്ട്ര ബയര്‍മാരും 890 തദ്ദേശ ബയര്‍മാരും ഇതിനോടകം പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്നും ഈ വര്‍ഷം ധാരാളം ബയര്‍മാര്‍ പങ്കെടുക്കും. 73 വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നു എന്നത് ഈ വര്‍ഷത്തെ കെടിഎമ്മിന്‍റെ സവിശേഷതയാണെന്ന് ടൂറിസം മന്ത്രി ചൂണ്ടിക്കാട്ടി.  അവസാനദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

കണ്ണൂര്‍ വിമാനത്താവളം  ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതോടെ  മലബാറിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കെടിഎം ആരംഭിച്ചിട്ട് 20 വര്‍ഷമായി. ഈ വര്‍ഷത്തെ കെടിഎമ്മിലൂടെ ധാരാളം നിക്ഷേപകര്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരുമെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരിന്‍റേതുള്‍പ്പെടെ സേവനങ്ങളും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പാക്കേജുകളും  അവതരിപ്പിക്കുന്ന 411 സ്റ്റാളുകള്‍ സജ്ജീകരിക്കുമെന്ന് കെടിഎം പ്രസിഡന്‍റ്  ബേബി മാത്യു സോമതീരം പറഞ്ഞു. ഇത്തവണ രജിസ്ട്രേഷനില്‍ തദ്ദേശീയ അന്താരാഷ്ട്ര  ബയര്‍മാരുയേയും  സെല്ലര്‍മാരുടെയും  എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 261 സെല്ലര്‍മാരുണ്ടായിരുന്നെങ്കില്‍ ഇത്തവണ ഇതിനോടകം 320 സെല്ലര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൊല്ലത്തെ കെടിഎം ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസ്വകാര്യ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും. സമ്പൂര്‍ണ മാലിന്യ സംസ്കരണം, ജൈവകൃഷി പ്രോത്സാഹനം, ഊര്‍ജത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം, തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വ്യാപക ഉപയോഗം തുടങ്ങിയവ കെടിഎം-2016 ന്‍റെ പരിഗണനാ വിഷയങ്ങളായിരുന്നെങ്കില്‍  ഇത്തവണ പ്രധാന വിഷയങ്ങള്‍ മഴവെള്ള സംഭരണം, പ്ലാസ്റ്റിക് ഉപയോഗ ലഘൂകരണം, ഹരിതാഭ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ്. 

റഷ്യയ്ക്കുവേണ്ടി കെടിഎമ്മിന്‍റെ ഗുഡ്വില്‍ അംബാസഡറാകാനുള്ള ക്ഷണം യുറേഷ്യ ബ്യൂട്ടി ക്യൂന്‍ യാനാ ഫിലിപ്പോവ സ്വീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടുന്നതിന് ഇത് വഴിതെളിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്‍റും പങ്കെടുത്ത  കഴിഞ്ഞവര്‍ഷത്തെ ഉച്ചകോടിയില്‍ 2018 ഇന്ത്യയിലും റഷ്യയിലും  വിനോദസഞ്ചാര വര്‍ഷമായി ആഘോഷിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.  അതിന്‍റെ തുടര്‍ച്ചകൂടിയാണിത്.  വിനോദ സഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ ഒന്‍പത് നദികളെ ലക്ഷ്യമാക്കി ‘മലബാര്‍ റിവര്‍ ക്രൂയിസ്’ എന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 53.5 കോടി രൂപ  അനുവദിച്ചു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

advertisement , Kalyan, controversy, Bachan, Manju, Aishwarya rai ,swetha , bank, nurses, diamond, jewellery,

കല്യാൺ വീണ്ടും വിവാദത്തിൽ; ഇനി ഇതുമൊരു പരസ്യതന്ത്രമാണോ?

മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടിഐഇ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നൽകും