Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,
in , ,

കേരളത്തിലെ ട്രോളിംഗ്​ നിരോധനം; മുതലെടുപ്പുമായി അന്യ സംസ്ഥാന മത്സ്യ ലോബി

തിരുവനന്തപുരം: കേരളത്തിലെ ട്രോളിംഗ് നിരോധനം ( Kerala trawling ban ) മുതലെടുത്ത് വിപണിയിൽ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കൂടുതലായി വന്നെത്തുന്നുവെന്ന് റിപ്പോർട്ട്.

ട്രോളിംഗ് നിരോധനം മൂലം കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ കൂടുതലായി വിപണിയിൽ എത്തിക്കുന്നത്.

ഈ സാഹചര്യത്തിൽ മത്സ്യം കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാനായി അന്യ സംസ്ഥാന മത്സ്യ ലോബി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.

ആരോപണം രൂക്ഷമായ പശ്ചാത്തലത്തിൽ രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് തിരുവനന്തപുരം അമരവിള, മഞ്ചേശ്വരം, പാലക്കാട് എന്നീ ചെക്ക്പോസ്റ്റുകളില്‍ പരിശോധന നടത്തുകയാണ്.

ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. ഇവിടെ നിന്നും വരുന്ന മത്സ്യങ്ങളിൽ അമോണിയയും, ഫോര്‍മാലിനും ചേര്‍ക്കുന്നതായി നേരത്തെ തെളിഞ്ഞിരുന്നു.

ഇത്തരം രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങൾ ഉപയോഗിക്കുന്നതിലൂടെ കരള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മത്സ്യം വൃത്തിയാക്കവെ സ്വർണ്ണ മോതിരം, സ്വർണ്ണ വള എന്നിവയിൽ നിറവ്യത്യാസം സംഭവിച്ചതായി നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നു.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്)യുടെ പരിശോധന കിറ്റിലൂടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത്.

കിറ്റിലുള്ള പേപ്പര്‍ സ്ലിപ്പ് മത്സ്യത്തില്‍ ഉരച്ച ശേഷം റീഏജന്‍റ് ലായനി ഒരു തുള്ളി സ്ലിപ്പില്‍ പതിപ്പിച്ചാല്‍ കടും നീലനിറം ഉണ്ടാവുകയാണെങ്കില്‍ മത്സ്യത്തില്‍ അമോണിയയോ ഫോര്‍മാലിനോ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

എന്നാല്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താനാവില്ല എന്നത് പ്രധാന പോരായ്മയാണ്. മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ച ശേഷം പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുക മാത്രമാണ് ഏക മാര്‍ഗം.

കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി മൂന്നു മൊബൈല്‍ ലാബുകള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ ഉള്ളത്. ഇതും മറ്റൊരു പോരായ്മയാണെന്ന് ആക്ഷേപമുണ്ട്.

ഈ വർഷം ജൂൺ 9 അർദ്ധ രാത്രി മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന ട്രോളിംഗ് നിരോധനം ജൂലൈയ് 31-ന് അവസാനിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 52 ദിവസത്തേയ്ക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ നിയമപ്രകാരമാണ് കേരളത്തില്‍ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്.

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി നിരോധനകാലത്ത് യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളും എഞ്ചിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധന നിരോധനം ബാധകമാക്കിയിട്ടുണ്ട്.

മത്സ്യബന്ധന നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്‍റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കിയിരിക്കുകയാണ്.

നിയമലംഘനം നടത്തുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും. നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ യന്ത്രവത്കൃത ബോട്ടുകളെ ഉപയോഗപ്പെടുത്തി വന്‍ തമിഴ് സംഘം മത്സ്യക്കുഞ്ഞുവേട്ടക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ഏപ്രിലിൽ ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു.

മംഗലാപുരത്തെ സ്വകാര്യ പ്ലാന്റുകളിലേക്ക് അയക്കുവാനായി നിരോധിത വലയുപയോഗിച്ച് കുഞ്ഞുമത്സ്യങ്ങളെ വേട്ടയാടുന്ന ബോട്ടുകളെ ഫിഷറീസ് വകുപ്പ് പൊന്നാനി തീരത്തു നിന്ന് പിടികൂടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nedumbassery airport , Cochin, foreign currency, seized, customs authorities, Thrissur, Afghan national, Delhi airport, 

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട

Shikhar Dhawan , India, record, Afghanistan, record, 

ഇന്ത്യയ്ക്ക് അഭിമാനം; ശിഖര്‍ ധവാൻ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി