ട്രഷറി നിയന്ത്രണം നീങ്ങി; കെഎസ്ആർടിസിക്ക് 60 കോടി രൂപ അനുവദിച്ചു

KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി ( treasury ) നിയന്ത്രണം നീങ്ങിയതായി ധനമന്ത്രി തോമസ് ഐസക് ( Thomas Issac ) വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ( KSRTC ) സാമ്പത്തിക സഹായമായി 60 കോടി രൂപ കൂടി അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. റബ്ബർ കൃഷിക്കാർക്കുള്ള സബ്‌സിഡി ഇനത്തിൽ 43 കോടി രൂപ അനുവദിച്ചു.

റബ്ബർ ബോർഡിൽ നിന്നുള്ള 21 കോടി രൂപയുടെ ബില്ലുകളുടെ പരിശോധന പൂർത്തിയായ ശേഷം ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ പണം വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.

നെല്ല് സംഭരണത്തിന് ബാങ്കുകൾ നൽകിയ അഡ്വാൻസുകളിൽ ആറു മാസം പൂർത്തിയായവയ്ക്ക് പലിശ സഹിതം ഇന്ന് പണം അനുവദിച്ചതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെയും മറ്റ് ഏജൻസികളുടെയും അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകൾക്ക് വെയ്‌സ് ആൻഡ് മീൻസ് നിയന്ത്രണം ഉണ്ടാവില്ലെന്നും ധനമന്ത്രി അറിയിച്ചു. കരാറുകാരുടെ 2017 ഏപ്രിൽ വരെയുള്ള എല്ലാ ബില്ലുകൾക്കും പണം നൽകാനും തീരുമാനമായി.

ഇപ്പോൾ അനുവദിച്ച 60 കോടി രൂപ ഉൾപ്പെടെ ഈ വർഷം കെഎസ്ആർടിസിക്ക് 690 കോടി രൂപ സാമ്പത്തിക സഹായം നൽകിയതായി ധനമന്ത്രി വ്യക്തമാക്കി.

ഇതിന് പുറമെ പുതിയ വണ്ടികൾ വാങ്ങുന്നതിനായി 325 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് 45 കോടി രൂപയും സർക്കാർ ഗ്യാരണ്ടി നിന്ന് 505 കോടി രൂപ വായ്പയെടുത്ത് നൽകിയതായും ധനമന്ത്രി വിശദീകരിച്ചു.

കണക്കുകൾ പ്രകാരം കെഎസ്ആർടിസിക്ക് ആകെ 1565 കൂടി രൂപയാണ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അഭയ കേസ്: സിബിഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം