in ,

കോടതിയലക്ഷ്യം: ജല അതോറിറ്റി എം.ഡിക്കെതിരെ അറസ്റ്റ് വാറണ്ട്

കൊച്ചി: ജല അതോറിറ്റി എം.ഡി (Kerala Water Authority MD) ഷൈന മോള്‍ ഐ.എ.എസിന് (Shainamol IAS) ഹൈക്കോടതിയുടെ (HC) അറസ്റ്റ് വാറണ്ട് (arrest warrant). കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതി ജല അതോറിറ്റി എം.ഡിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈന മോള്‍ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി കോടതി തള്ളിക്കളഞ്ഞു. നവംബർ 15-ന് മുൻപ് ഷൈന മോള്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

ജല അതോറിറ്റിയുടെ കരാര്‍ ജോലി ഏറ്റെടുത്ത കമ്പനിക്ക് ലേബര്‍ ചെലവ് പുതുക്കി നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്ന് ചെന്നൈയിലെ എന്‍ജിനീയറിങ് പ്രോജക്സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ശ്രീനേഷ് കോടതിയലക്ഷ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇതിനെ തുടർന്നാണ് ഹൈക്കോടതി ജല അതോറിറ്റി എം.ഡിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വർദ്ധിച്ച ചെലവ് കണക്കിലെടുത്ത് കരാറുകാര്‍ക്ക് ലേബര്‍ കൂലി പുതുക്കി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ജല അതോറിറ്റി സമർപ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. ലേബര്‍ ചെലവ് പുതുക്കി നല്‍കാമെന്ന് കമ്പനിയുമായുള്ള കരാറില്‍ പറഞ്ഞിട്ടില്ലെന്ന നയം ജല അതോറിറ്റി എം.ഡി സ്വീകരിച്ചതിനെ തുടർന്നാണ് കമ്പനി മാനേജര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hindus ,minority, petition, SC

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; സുപ്രീം കോടതി ഹര്‍ജി തള്ളി

Dubai police, plane, pull, world record, A380 plane

വിമാനം വലിച്ചു നീക്കിയ ദുബായ് പോലീസിന് ലോക റെക്കോർഡ്