ജലാശയങ്ങളില്‍ മാലിന്യം; ഇനി മൂന്നു വര്‍ഷം തടവും പിഴയും

kerala water bodies, waste

തിരുവനന്തപുരം: കേരളത്തിലെ ജലാശയങ്ങളില്‍ (kerala water bodies) മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ (waste dumping) കടുത്ത നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറെടുക്കുന്നു. ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നവർക്ക് ഇനി മുതൽ മൂന്നു വര്‍ഷം തടവുശിക്ഷയ്ക്ക് പുറമെ പിഴയും ലഭിക്കും.

ഇതിനായുള്ള പുതിയ നിയമം കേരളത്തിൽ ഉടൻ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. പുഴയും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ മലിനമാക്കുന്നത് തടയുവാനായി രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പുതിയ നിയമം നടപ്പിലാക്കുന്നത്.

kerala water bodies, wasteനിയമത്തിന്റെ കരട് ജലവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഇപ്പോൾ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതിനെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ജലാശയങ്ങളുടെ സംരക്ഷണത്തിനായി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നദീസംരക്ഷണ അതോറിറ്റിയില്‍ നിയമിക്കുന്നതിനെ പറ്റിയും ചർച്ച നടക്കും. ഇതിനുള്ള ശുപാർശയും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ജലാശയങ്ങളെ പരിപാലിക്കുവാൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായി ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള മാര്‍ഗ്ഗരേഖ ഉടൻ തയ്യാറാകുമെന്ന് ഹരിതകേരളം ഉപാധ്യക്ഷ ടി എന്‍ സീമ അറിയിച്ചു.

ഇതിന് പുറമെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തദ്ദേശതലം മുതല്‍ സംസ്ഥാനതലം വരെ സാങ്കേതികസമിതികളും ഉടന്‍ രൂപീകരിക്കും. കേരളമൊട്ടാകെയുള്ള ജലാശയങ്ങളിൽ മാലിന്യ നിക്ഷേപം കൂടിയ സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയമ നടപടികളെ പറ്റി തീരുമാനമെടുക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദിലീപിന്റെ ജാമ്യാപേക്ഷ; സെപ്റ്റംബർ 26-ന് പരിഗണിക്കും

British cyclist ,around the world,79 days, world record,

79 ദിവസം കൊണ്ട് സൈക്കിളിൽ ഒരു ലോകപര്യടനം