Kerala, women, cricket, Nagaland, historical victory, 2 runs, all out, BCCI ,Under 19 ,women's cricket , ,one innings , Friday,Nagaland Under-19 women's cricket team,two runs , 17 overs , BCCI Women's Under-19 One-Day League,Knockout Tournament , JKC college ground, Guntur, scored , bat, opener ,Menka ,faced, 18 deliveries, innings,bowled, Kerala's opening bowler ,Aleena Surendran,
in , ,

ആദ്യ പന്തിൽ തന്നെ കേരള വനിതകൾക്ക് ചരിത്ര വിജയം

ഗുണ്ടൂർ: ഒരുപക്ഷേ ലോകക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവത്തിന് അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരം സാക്ഷ്യം വഹിച്ചു. കേരളവും (Kerala) നാഗാലാൻഡും (Nagaland) തമ്മിൽ നടന്ന മത്സരത്തിൽ വെറും രണ്ടു റൺസിന് (2 runs) നാഗാലാൻഡ് ഓൾഔട്ടായി.

തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ പന്ത് ബൗണ്ടറിയിലേക്ക് അടിച്ചു പറത്തി പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറായ രണ്ടു റൺസ് കരസ്ഥമാക്കിയ നാഗാലാൻഡ് ദയനീയമായി പരാജയപ്പെട്ടു.

സമാനതകളില്ലാത്ത ബോളിങ് പ്രകടനം പുറത്തെടുത്ത കേരള വനിതകൾ നാഗാലാൻഡിനെതിരെ ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. 1810-ൽ ഇംഗ്ലണ്ടിലെ ഓൾ‍ഡ് ലോർഡ്സിൽ ദ ബീസ് (The B’s) ആൾ ഇംഗ്ലണ്ട് ടീമിനെതിരെ നേടിയ ആറു റൺസിന്റെ റെക്കോർഡാണ് ഈ മത്സരത്തിലൂടെ തിരുത്തിയെഴുതപ്പെട്ടത്.

Kerala, women, cricket, Nagaland, historical victory, 2 runs, all out, BCCI ,Under 19 ,women's cricket , ,one innings , Friday,Nagaland Under-19 women's cricket team,two runs , 17 overs , BCCI Women's Under-19 One-Day League,Knockout Tournament , JKC college ground, Guntur, scored , bat, opener ,Menka ,faced, 18 deliveries, innings,bowled, Kerala's opening bowler ,Aleena Surendran,

ബിസിസിഐ അണ്ടർ 19 വനിതാ ലീഗിൽ നാഗാലൻഡും മണിപ്പൂരും തമ്മിലുള്ള മൽസരത്തിൽ 136 വൈഡുകൾ പിറന്നിരുന്നു. ആ മൽസരത്തിൽ ജയിച്ച നാഗാലാൻഡ് ടീമാണ് ഇത്തവണ രണ്ട് റൺസിന് പുറത്തായത്.

ഗുണ്ടൂരിലെ ജഗർലാമുടി കുപ്പുസ്വാമി ചൗധരി കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നാഗാലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. 17 ഓവറിൽ നിന്നാണ് നാഗാലാൻഡ് രണ്ടു റൺസ് നേടിയത്.

ആകെയുള്ള രണ്ടു റൺസിൽ നാഗാലാൻഡിന് ഒരു റൺ എക്സ്ട്രാ ഇനത്തിൽ ലഭിച്ചു. എക്സ്ട്രാ റണ്ണിനൊപ്പം ഒരു റണ്ണെടുത്ത ഓപ്പണർ മേനകയാണ് നാഗാ നിരയിലെ ടോപ് സ്കോറർ.

ബാക്കി നാഗാ താരങ്ങൾ സംപൂജ്യരായി മൈതാനത്തിൽ നിന്നും മടങ്ങിപ്പോയി. 18 പന്തിൽ നിന്നാണ് മേനക ഒരു റൺ നേടിയത്. കേരള ക്യാപ്റ്റൻ മിന്നു മാണി നാല് ഓവറിൽ റണ്ണൊന്നും വിട്ടു കൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് ബിയിൽ കേരളത്തിന്റെ രണ്ടാം വിജയമാണിത്. അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വി ഏറ്റുവാങ്ങിയ കേരളം രണ്ടു വിജയങ്ങൾ സ്വന്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nedumangad Dist: Hospital, Various projects,Inauguration, minister, K T Jaleel, facilities, Nedumangad hospital, dialysis centre, renovated operation theatre, ophthalmic operation theatre, digital x-ray unit, HLL lab, medical laboratory service, Power Laundry and Jan Oushadhi medical store , Govt hospitals,

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു

അർച്ചന കൊലക്കേസ്; സീരിയല്‍ സംവിധായകന് ജീവപര്യന്തം